മന്ത്രി കെ.ടി ജലീലിനെതിരായ ദുഷ്പ്രചാരണം അവസാനിപ്പിക്കണം: സി.പി.എം
മലപ്പുറം: എടപ്പാള്‍ തിയറ്റര്‍ പീഡനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെതിരായ ദുഷ്പ്രചാരണം അവസാനിപ്പിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ബി.ജെ.പിയും കോണ്‍ഗ്രസും മുസ്‌ലിംലീഗിന്റെ സൈബര്‍ വിഭാഗവുമെല്ലാം ഒരേ രൂപത്തിലുള്ള അപവാദ നുണപ്രചാരണത്തിലാണ്. സമൂഹ മാധ്യമങ്ങളിലൂടെ ബി.ജെ.പിയും ലീഗും ഒരേതരം കഥകളാണ് പങ്കിടുന്നത്. പ്രതിക്ക് സി.പി.എം ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കാന്‍ പട്ടാമ്പിയിലെ സി.പി.എം അംഗത്തിന്റെ പടംവച്ച് നുണ പ്രചരിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ ലീഗ് പ്രവര്‍ത്തകന്‍ കഴിഞ്ഞദിവസം അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തവനൂരില്‍ കോണ്‍ഗ്രസിനേറ്റ തോല്‍വിയിലുള്ള പകയാണ് ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശിനെ നിലവിട്ട് സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നത്. അടിസ്ഥാന രഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമായ ആരോപണങ്ങള്‍ ഉന്നയിച്ച് ജലീലിനെ താറടിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."