HOME
DETAILS
MAL
അനര്‍ഹര്‍ ആനുകൂല്യം നേടുന്നെങ്കില്‍ അറിയിക്കണമെന്ന്
backup
March 21 2017 | 22:03 PM
തിരുവനന്തപുരം: നോര്‍ത്ത് സിറ്റി റേഷനിങ് ഓഫിസ് പരിധിയിലെ റേഷന്‍ മുന്‍ഗണനാ ലിസ്റ്റില്‍പ്പെട്ട കാര്‍ഡുടമകളില്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ, കേന്ദ്രസര്വിസ്, അധ്യാപകര്‍ എന്നീ മേഖലകളിലെ ജീവനക്കാര്‍, സര്‍വിസ് പെന്‍ഷണേഴ്സ് കൂടാതെ ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, ആയിരം സ്ക്വയര്‍ ഫീറ്റില്‍ കൂടുതല്‍ വീടുള്ളവര്‍, നാലുചക്ര വാഹനമുള്ളവര്‍, ആദായനികുതി നല്കുന്നവര്, മാസം 25,000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ എന്നിവര്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുന്നതിന് അടിയന്തരമായി വിവരം അറിയിക്കേണ്ടതാണെന്ന് നോര്‍ത്ത് സിറ്റി റേഷനിങ് ഓഫിസര്‍ പി. മുരളീധരന് നായര്‍ അറിയിച്ചു.
അനര്‍ഹരെ സംബന്ധിച്ച വിവരം മറ്റുള്ളവര്‍ക്കും നല്‍കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."