ഇത്തവണ സ്‌കൂള്‍ വിപണിയില്‍ കൗതുകമേറെ: രക്ഷിതാക്കള്‍ക്ക് ചെലവേറും
പാലക്കാട്: സ്‌കൂള്‍ തുറക്കാന്‍ രണ്ടാഴ്ച മാത്രമുള്ളപ്പോള്‍ സ്‌കൂള്‍ വിപണിയില്‍ തിരക്കേറി തുടങ്ങി. കഴിഞ്ഞ വര്‍ഷത്തെ വിപണിയെക്കാളും കൗതുകം ഉണര്‍ത്തുന്ന സാമഗ്രികളാണ് ഇത്തവണയുള്ളത്. വിവിധ നിറത്തിലും രൂപത്തിലുമുള്ള പെന്‍സില്‍, ബോക്‌സുകള്‍, കുട, ബാഗ് അങ്ങനെ നീളും. പാട്ടും, ടോര്‍ച്ചുമുള്ള കുടകള്‍, ഫാനും ടോര്‍ച്ചും ഘടിപ്പിച്ച മള്‍ട്ടി പര്‍പ്പസ് ഇന്‍സ്ട്രുമെന്റ് ബോക്‌സ് എന്നിവയാണ് വിപണിയില്‍ കുട്ടികളെ ഏറെ ആകര്‍ഷിപ്പിക്കുന്നത്. മള്‍ട്ടി പര്‍പ്പസ് ഇന്‍സ്ട്രുമെന്റ് ബോക്‌സിന് 350 രൂപ മുതലാണ് വില. കുടകള്‍ക്ക് 400 രൂപ മുതല്‍ 1000 രൂപ വരെയാണ് വില. കുടകളില്‍ സെല്‍ഫി സ്റ്റിക്ക് ഉള്ളവക്ക് ഏറെ ഡിമാന്റാണ് ഇവ കൂടാതെ വിപണിയില്‍ ബാഗുകളാണ് മറ്റൊരു താരം. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ അടങ്ങുന്ന ത്രിഡി ബാഗുകളാണ് കുട്ടികളെ ആകര്‍ഷിപ്പിക്കുന്നത്. ഡോറ, ഛോട്ടാ ഭീം, ടോം ആന്റ് ജെറി, ബെന്റണ്‍ തുടങ്ങിയ കഥാപാത്രങ്ങളാണ് താരങ്ങള്‍. 500 രൂപ മുതലാണ് ഇവയുടെ വില. ഇവ കൂടാതെ ചലിക്കുന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുള്ള ബാഗുകളുമുണ്ട്. ഇവയ്ക്ക് 800 രൂപയാണ് വില. ടിഫിന്‍ ബോക്‌സുകളിലും പലചിത്രങ്ങളും അടങ്ങിയിട്ടുണ്ട്. പ്ലാസ്റ്റിക് കൊണ്ടുള്ളവ പല നിറത്തിലുള്ളവയുണ്ട്. ഇവയ്ക്ക് 150 രൂപ മുതലാണ് വില. സ്റ്റീല്‍ കൊണ്ടുള്ളവയ്ക്ക് 350 രൂപ മുതലുമാണ് വില. വാട്ടര്‍ ബോട്ടിലുകള്‍ക്ക് 400 രൂപയാണ് വില.
ഇവകൂടാതെ സ്‌കൂള്‍ ഷൂവിന് 350 രൂപ, സോക്‌സ് ജോടി 150 രൂപ, പേന, പെന്‍, ഇറേസര്‍, ഷാര്‍പ് നര്‍ എന്നിവ അടങ്ങിയ സെറ്ര് ബോക്‌സിന് 350 രൂപയോളം വില വരും. മൂന്ന് ജോടി യൂണിഫോമിന് 2000 രൂപയോളമാകും. ഇത്തരത്തില്‍ ഒരു കുട്ടിക്ക് 5000 രൂപയോളം ചിലവാകുമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. പ്ലാസ്റ്റിക് സാധനങ്ങളുടെ ഉപയോഗം പരമാവധി കുറക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ നിര്‍ദേശം ഉള്ളതിനാല്‍ സ്റ്റീല്‍ കൊണ്ടുള്ള ടിഫിന്‍ ബോക്‌സ്, വാട്ടര്‍ ബോട്ടില്‍ എന്നിവയാണ് രക്ഷിതാക്കള്‍ കൂടുതലായി വാങ്ങുന്നത്. തുണി കൊണ്ടുള്ള ബോക്‌സ് (പൗച്ച്) വിപണിയിലെ താരമാണെന്നും വരും ദിവസങ്ങളില്‍ ഇനിയും തിരക്ക് കൂടുമെന്ന് കടയുടമകള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."