അരി കഞ്ഞിയായപ്പോള് കലം നിറയെ മെഴുകുപാട..!
പറവൂര്‍: കടയില്‍ നിന്നും വാങ്ങിയ അരി കഞ്ഞിയാക്കിയപ്പോള് കലം നിറയെ മെഴുകുപാട. ആലങ്ങാട് കരിങ്ങാംതുരുത്തില്‍ കുളങ്ങരവട്ടം നാസറിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം ഉണ്ടാക്കിയ കഞ്ഞിയിലാണ് ഫൈബര്‍ പ്ലെയ്റ്റ് കനത്തില്‍ മെഴുകുപാട രൂപപ്പെട്ടത്. രാവിലെ വീടിനു സമീപത്തുള്ള പലചരക്ക് കടയില്‍നിന്നും വാങ്ങിയ നാല്‍പ്പത് രൂപയുടെ സുരേഖ അരി വേവിച്ചപ്പോഴാണ് പാട കണ്ടെത്തിയത്.
നാസറിന്റെ ഭാര്യ രാവിലെതന്നെ രണ്ടു നേരത്തേക്കായി ഒന്നിച്ചു കഞ്ഞിയുണ്ടാക്കിയിരുന്നു. ഇതില്‍ വൈകിട്ടത്തേക്കുള്ള ചോറ് മാറ്റിവക്കുകയും ബാക്കി കഞ്ഞി കലത്തില്‍ തന്നെ സൂക്ഷിക്കുകയും ചെയ്ത്. ഇത് ഉച്ചക്ക് കഴിക്കാന്‍ എടുത്തപ്പോളാണ് കലത്തില്‍ മെഴുകുപരുവത്തിലുള്ള കട്ടിപ്പാട കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ അറിയിച്ചതിനേ തുടര്‍ന്ന് പൊതുപ്രവര്‍ത്തകരായ സുധീര്‍, ഹരിഹരന് എന്നിവര്‍ സാമ്പിള്‍ അരിയും പാടയും ഫുഡ് ഇന്‍സ്പെക്ടര്‍ക്ക് കൈമാറി.
അരിയില്‍ ഭംഗി കൂട്ടാനും തൂക്കം വര്‍ധിപ്പിക്കാനും വന്‍കിട അരിവ്യാപാരികള്‍ ഇത്തരം മെഴുകുപ്രേയോഗം നടത്താറുണ്ടെന്ന് ഈ രംഗത്തെ പലരും അഭിപ്രായപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."