HOME
DETAILS
MAL
നാവികസേനാ വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി
backup
March 21 2017 | 22:03 PM
കൊച്ചി: കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ കൊച്ചിയിലെ നാവികസേനാ വിമാനത്താവളത്തില്‍ ഇടിച്ചിറക്കി. പക്ഷി ഇടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണു നിയന്ത്രണം വിട്ട് അപകടം ഉണ്ടായത്. ചേതക് കോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.
കോപ്റ്ററിലുണ്ടായിരുന്ന മൂന്നു സേനാംഗങ്ങളും രക്ഷപ്പെട്ടു. ഇന്നലെ രാവിലെ പത്തോടെയാണു സംഭവം. ഫോര്‍ട്ട് കൊച്ചിയിലെ ഡിസ്ട്രിക്റ്റ് 4 കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്തെ പതിവു പരിശീലനത്തിനിടെയാണ് അപകടം. ഹെലികോപ്റ്റര്‍ പറന്നുയരാന്‍ തുടങ്ങുമ്പോള്‍ പക്ഷി ഇടിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമിക്കുകയായിരുന്നു.
നേരത്തെയും പക്ഷികളുടെ ശല്യം ഇവിടെ രൂക്ഷമാണ്. പക്ഷിശല്യം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."