അപൂര്‍വ വൈറസ് ബാധ: ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: അപൂര്‍വയിനം വൈറസ് ബാധിച്ച് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംഭവത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബത്തില്‍ ഉള്ളവര്‍ക്ക് മാത്രമാണ് രോഗം വന്നതെന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പനിബാധയെക്കുറിച്ച് കേന്ദ്രസര്‍ക്കാരിനും ലോകാരോഗ്യസംഘടനയ്ക്കും വിവരം കൈമാറിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
വായുവിലൂടെ പകരുന്നതരം രോഗമല്ലത്തതിനാല്‍ ആശങ്കപ്പെടാനില്ല. എന്നാല്‍ പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അതേസമയം, പേരാമ്പ്രയില്‍ അപൂര്‍വ വൈറസ്ബാധ കണ്ടെത്തിയ പ്രദേശത്ത് ആരോഗ്യസംഘം പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി. പനിമരണം സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട് നാളെ വൈകിട്ട് ലഭിക്കും.
പേരാമ്പ്ര സൂപ്പിക്കടയില്‍ പനി ബാധയെ തുടര്‍ന്ന് ഒരു കുടുംബത്തിലെ ഒരാള്‍ കൂടി മരിച്ചതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. പനിയെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മറിയം ആണ് ഇന്നലെ മരിച്ചത്. മറിയത്തിന്റെ ഭര്‍തൃസഹോദരന്റെ രണ്ടു മക്കള്‍ പനിയെ തുടര്‍ന്നു കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."