HOME
DETAILS
MAL
ചിട്ടി തട്ടിപ്പ്: യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ കേസ്
backup
May 20 2018 | 07:05 AM
കണ്ണൂര്‍: ചിട്ടി തട്ടിപ്പ് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു. ചിറക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കല്ലിക്കോടന്‍ രാഗേഷിനെതിരേയാണ് ജെ.എസ് പോളിലുള്ള നിത്യാനന്ദ പൂജാ സ്റ്റോര്‍ ഉടമ ലക്ഷ്മണന്റെ പരാതി പ്രകാരം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത്. നഗരത്തില്‍ വിവിധ വ്യാപാരികളുടെ കൈയില്‍ നിന്ന് കോടികള്‍ പിരിച്ചെടുത്തതായും പരാതില്‍ ആരോപിക്കുന്നു. ഒരു ദിവസം നിശ്ചിത തുകവച്ച് നിക്ഷേപിച്ചാല്‍ ഒരു വര്‍ഷം കഴിഞ്ഞ് 2.75 ലക്ഷം രൂപ തിരികെ നല്‍കും എന്നായിരുന്നു വാഗ്ദാനം. കാലാവധി കഴിഞ്ഞിട്ടും പണം നല്‍കിയില്ലെന്നും ചോദിച്ചപ്പോള്‍ ഭീഷിണിയാണെന്നും പരാതിയില്‍ പറയുന്നുണ്ട്. നിലവില്‍ ആറോളം പരാതികള്‍ ഇയാള്‍ക്കെതിരേ ലഭിച്ചതായും പൊലിസ് പറഞ്ഞു. കൂടുതല്‍ പണനഷ്ടപ്പെട്ടവരുണ്ടോ എന്ന് പൊലിസ് അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."