നാലുവര്‍ഷത്തിനുള്ളില്‍ കേരളം പച്ചക്കറിയില്‍ സ്വയംപര്യാപ്തമാകും: കൃഷിമന്ത്രി
പാലാ: കേരളം അടുത്ത നാലുവര്‍ഷംകൊണ്ട് പച്ചക്കറിയില്‍ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ഇതിനായി ആദ്യഘട്ടം എന്ന നിലയില്‍ കേരളത്തിന്റെ വിവിധ മേഖലകളിലായി 260 എക്കോ ഷോപ്പുകള്‍ ആരംഭിക്കാനും പദ്ധതി തയാറായി വരികയാണെന്നും ഈ രംഗത്ത് വിജയം കൈവരിക്കാന്‍ സഹകരണ മേഖലകളുടെ സഹകരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. പാലായില്‍ കൃഷിവകുപ്പിന്റെയും കിഴതടിയൂര്‍ ബാങ്കിന്റെയും സംയുക്ത സംരംഭമായ എക്കോ ഷോപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷക സമിതി പ്രസിഡന്റ് എം.പി ജോര്‍ജ്ജ് അധ്യക്ഷനായിരുന്നു. പച്ചക്കറി കൃഷി രംഗത്ത് പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്ക് മൂന്നുലക്ഷം രൂപാ വരെയുള്ള പലിശരഹിത വായ്പാ സംവിധാനം അടുത്ത സാമ്പത്തിക വര്‍ഷം ആരംഭിക്കും. പ്രാദേശിക തലത്തില്‍ കര്‍ഷകരുടെ സൊസൈറ്റികള്‍ രൂപീകരിക്കുകയും ഈ സൊസൈറ്റികള്‍ ക്രോഡീകരിച്ച് അമൂല്‍ പോലെ സംസ്ഥാന തലത്തില്‍ ഒരു സമിതി രൂപീകരിക്കാന്‍ ഗവണ്‍മെന്റ് പദ്ധതികള്‍ തയാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
റബര്‍ കര്‍ഷകരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുന്ന തരത്തിലുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കും. ഇതിനായി റബര്‍ അധിഷ്ഠിത മൂല്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനും, കാര്‍ഷിക മേഖലയില്‍ അത് പ്രയോജനപ്പെടുത്താനും ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ സുമാ ഫിലിപ്പ് പദ്ധതികള്‍ വിശദീകരിച്ചു.
മുനിസിപ്പല്‍ ചെയര്‍മാന്‍ ലീനാ സണ്ണി, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, കിഴതടിയൂര്‍ ബാങ്ക് പ്രസിഡന്റ് അഡ്വ. ജോര്‍ജ്ജ് സി. കാപ്പന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജി ജോജോ, വി.ജി വിജയകുമാര്‍, ബാബു കെ. ജോര്‍ജ്ജ്, സതീഷ് ചൊള്ളാനി, ബെന്നി മൈലാടൂര്‍, സോമശേഖരന്‍ നായര്‍ തച്ചേട്ട്, സി. ഗീത, അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. ബിമല്‍ഘോഷ്, ബേബി ചെറിയാന്‍, കെ.ജെ. ജോസ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."