HOME
DETAILS
MAL
വിമുക്ത ഭടന്മാര്‍ വസ്തുനികുതി ഒഴിവാക്കാന്‍ അപേക്ഷിക്കണം
backup
March 21 2017 | 23:03 PM
മങ്കര: ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വിമുക്തഭടന്മാര്‍, അവരുടെ വിധവകള്‍, അംഗവൈകല്യം സംഭവിച്ച ജവാന്‍മാര്‍, ജവാന്‍മാരുടെ വിധവകള്‍ വസ്തുനികുതിയില്‍നിന്നും ഒഴിവാക്കുന്നതിന് ഏപ്രില്‍ 10നകം പഞ്ചായത്ത് ഓഫിസില്‍ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.
നിലവില്‍ ഒഴിവാക്കപ്പെട്ടിട്ടുള്ളവരും പുതിയ അപേക്ഷകരും 2017-18 വര്‍ഷത്തേയ്ക്ക് നികുതി ഒഴിവാക്കുന്നതിനുള്ള അപേക്ഷയും സാക്ഷ്യപ്പെടുത്തിയ അനുബന്ധരേഖകളും സത്യവാങ്മൂലവും സഹിതമാണ് അപേക്ഷിക്കേണ്ടത്. താമസത്തിനായി ഉപയോഗിക്കുന്ന സ്വന്തം പേരിലോ ഭാര്യയുടെ പേരിലോ ഉള്ള 2000 ചതുരശ്ര അടിയില്‍ കവിയാത്ത വീടുകള്‍ക്കാണ് നികുതിയിളവ് ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."