HOME
DETAILS
MAL
അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണം
backup
June 28 2016 | 06:06 AM
നിലമ്പൂര്‍: മേഖലയില്‍ വന്‍തോതില്‍ ഭൂമികൈയേറ്റങ്ങളും നിയമ ലംഘനങ്ങളും അനധികൃത കെട്ടിട നിര്‍മാണങ്ങളും നടന്നുകൊണ്ടിരിക്കേ അധികൃതര്‍ നടപടി കൈകൊള്ളാത്തതു ദുരൂഹതക്കിടയാക്കുകയാണെന്നു സി.പി.ഐ നിലമ്പൂര്‍ ലോക്കല്‍ കമ്മിറ്റി ആരോപിച്ചു. നഗരസഭ കസ്റ്റോഡിയനായുള്ള പുറമ്പോക്കു ഭൂമികള്‍ ദീര്‍ഘകാലമായി പാട്ടത്തിനു കൊടുത്തതു സംബന്ധിച്ച രേഖകളും പരിശോധിക്കണം. പുഴ സംരക്ഷണത്തിനു നഗരസഭ നേതൃത്വപരമായ പങ്ക് വഹിക്കണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു. ഇ.കെ ഷൗക്കത്ത് അധ്യക്ഷനായി. പി.എം. ബഷീര്‍, ബാബുപൊറ്റെക്കാട്, സിദ്ദാര്‍ഥന്‍, എം. മുജീബ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."