രാമന്തളി മാലിന്യ പ്രശ്നം: മലീനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസ് ഉപരോധിച്ചു
കണ്ണൂര്‍: രാമന്തളിയിലെ ജനജീവിതം ദുസഹമാക്കുന്ന നാവിക അക്കാദമിയിലെ മാലിന്യ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടു ജന ആരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ കണ്ണൂര്‍ മലീനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസ് ഉപരോധിച്ചു. ഉപരോധത്തിനിടയില്‍ ഓഫിസിനകത്തേക്കു തള്ളിക്കയറാന്‍ ശ്രമിച്ച 11 സമരസമിതി പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റു ചെയ്തു നീക്കി. സമരസമിതി നേതാക്കളുമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനിയര്‍ എം.എന്‍ കൃഷ്ണന് ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടിലായിരുന്നു സമരസമിതി പ്രവര്‍ത്തകര്‍.
തുടര്‍ന്ന് സമരസമിതി പ്രവര്‍ത്തകര്‍ ഓഫിസിനകത്തേക്കു തള്ളിക്കയറാന്‍ ശ്രമിച്ചു. സമരസമിതി ചെയര്മാന് ആര്. കുഞ്ഞികൃഷ്ണന്, പി.കെ നാരായണന്, സുനില്‍, കെ.പി ദിലീപ് , കെ.ടി രതീഷ്, പി.പി നാരായണി, കെ.വി ദാക്ഷായണി, കെ.പി സരസ്വതി, കെ.പി പങ്കജാക്ഷി, കെ.പി ശൈലജ, കെ.പി ശകുന്തള എന്നിവരെയാണ് അറസ്റ്റു ചെയ്തത്. സമരത്തിനു കെ.പി രാജേന്ദ്രകുമാര്‍, വിനോദ് കുമാര്‍ രാമന്തളി എന്നിവര്‍ നേതൃത്വം നല്കി. സ്റ്റേഷനിലെത്തിച്ച സമരസമിതി പ്രവര്‍ത്തകര്‍ സ്റ്റേഷനകത്ത് കുത്തിയിരുന്നു സമരം ചെയ്തു. അറസ്റ്റ് വിവരമറിഞ്ഞു പൗരസമിതി പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്കു പ്രകടനം നടത്തി. ഡോ. ഡി സുരേന്ദ്രനാഥ്, അഡ്വ. കസ്തൂരി ദേവന് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."