HOME
DETAILS

ചെറുവത്തൂരിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ ദുരിതത്തില്‍ കാറ്റടിച്ചാല്‍ വൈദ്യുതി നിലക്കും

  
backup
March 21 2017 | 23:03 PM

%e0%b4%9a%e0%b5%86%e0%b4%b1%e0%b5%81%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%82%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be


ഏഴുവര്‍ഷം മുന്‍പ് മുറിഞ്ഞ വൈദ്യുത കേബിള്‍ പുനഃസ്ഥാപിച്ചില്ല
ചെറുവത്തൂര്‍: വര്‍ഷം ഏഴുകഴിഞ്ഞിട്ടും മുറിഞ്ഞുപോയ വൈദ്യുത കേബിളുകള്‍ പുനഃസ്ഥാപിച്ചില്ല. ഇതേതുടര്‍ന്നു ചെറുവത്തൂരിന്റെ  പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വൈദ്യുതി മുടക്കം പതിവാകുന്നു. വെങ്ങാട്ട് കിഴക്ക്, കണ്ണങ്കൈ, കാട്ടുതല, കാരിയില്‍, മീന്‍കടവ് തുരുത്തി, കുണ്ടുപടന്ന, മയിച്ച തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്കു വെങ്ങാട്ട് റെയില്‍  പാളത്തിനടിയിലൂടെയാണ് കെ.എസ്.ഇ.ബി വൈദ്യുതി എത്തിച്ചിരുന്നത്. റെയില്‍വേയുടെ അറ്റകുറ്റപ്പണിക്കിടെയാണു കേബിള്‍ മുറിഞ്ഞതെന്നു നാട്ടുകാര്‍ പറയുന്നു. ഇതിനുശേഷം ഈ പ്രദേശങ്ങളിലുള്ളവര്‍ക്കു പടന്ന ഫീഡറില്‍ നിന്നാണു വൈദ്യുതി നല്‍കി വരുന്നത്. കേബിള്‍ പുനഃസ്ഥാപിച്ചു വൈദ്യുതി വിതരണം പഴയ രീതിയിലാക്കാനുള്ള നടപടികള്‍ കെ.എസ്.ഇ.ബി സ്വീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേയുടെ അനുമതി വാങ്ങുകയും നിര്‍മാണത്തിനായി  കരാര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു.  കരാറുകാരന്‍ ആവശ്യമായ കേബിളുകള്‍ ഇവിടെ എത്തിക്കുകയും 11 കെ.വി വൈദ്യുതി കടത്തിവിടാനാവശ്യമായ ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തു. റെയില്‍പാളത്തിനടിയിലൂടെ പൈപ്പുകള്‍ കടത്തിവിട്ട് ഇതിനുള്ളിലൂടെയാണു വൈദ്യുത കേബിളുകള്‍ കടത്തി വിടേണ്ടത്. ഇതിനാവശ്യമായ പൈപ്പുകള്‍  കരാറുകാരന്‍ എത്തിച്ചെങ്കിലും ഈ പൈപ്പ് ഉപയോഗിച്ചു കേബിള്‍ കടത്തിവിടാന്‍ പറ്റില്ലെന്നും ഇതിന് 350 എ.എം വണ്ണമുള്ള സ്റ്റാന്‍ഡേര്‍ഡ് പൈപ്പ് ഉപയോഗിക്കണമെന്നും റെയില്‍വേ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു.  
എന്നാല്‍, നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതിനായി വന്‍ സാമ്പത്തിക ബാധ്യത വരുമെന്നും കാണിച്ച് കരാറുകാരന്‍ ഇതില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഇതോടെ ഇതിന്റെ പ്രവൃത്തി അനിശ്ചിതത്വത്തിലായി.
ഈ കേബിള്‍ പുനഃസ്ഥാപിച്ചാല്‍ കെ.എസ്.ഇ.ബി പടന്ന ഫീഡറിന്റെ അധിക ഭാരം ഒഴിവാക്കാനും പടിഞ്ഞാറന്‍ പ്രദേശത്തെ വൈദ്യുത ക്ഷാമം പരിഹരിക്കാനും സാധിക്കും. പക്ഷെ പ്രശ്‌നം എങ്ങനെ പരിഹരിക്കുമെന്നതിനെ കുറിച്ച് ആര്‍ക്കും വ്യക്തതയില്ല.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  21 minutes ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  an hour ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  an hour ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  an hour ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  2 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  2 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  3 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  3 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  4 hours ago