ഇന്ത്യയുടെ ഭാവി രക്ഷപ്പെടുത്തുക
മരിച്ചു കൊണ്ടിരിക്കുന്ന ദേശത്തിന്റെ ശ്വാസംവലിപോലും കേള്‍ക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണിന്ന്. അഴിമതി സര്‍വ്വ വ്യാപകം. അനീതി മുച്ചൂടും ഗ്രസിച്ചിരിക്കുന്നു. അതിക്രമങ്ങള്‍ എത്താത്തിടമില്ല. കരിഞ്ചന്തയും സ്വജന പക്ഷപാതവും എങ്ങും നിറഞ്ഞു നില്ക്കുന്നു. നീതി നടപ്പിലാക്കേണ്ടവര്‍ തന്നെ അനീതി വാഹകരാവുന്നു. വെളിച്ചം തരേണ്ടവര്‍ തമസ്സ് പൂജകരാവുന്നു.
ഇതെന്തൊരവസ്ഥ എന്ന് ഇന്ത്യയെ കുറിച്ച് പറയേണ്ടി വരുന്നു. മനുഷ്യത്വം അന്യമാവുകയും മൃഗീയത വാണരുളുകയും ചെയ്യുന്നു. ചോദിക്കാനും പറയാനും ആളില്ലാത്ത പരിതസ്ഥിതി. ഇങ്ങനെ പോയാല്‍ ഇന്ത്യ എത്രകാലം നിലനില്ക്കും.
സാമ്പത്തിക വിഷയങ്ങളില്‍ സാധാരണക്കാരന് ഒരിക്കലും ജീവിക്കാന്‍ കഴിയാത്ത വില വര്‍ധനവ്. നിത്യോപയോഗ സാധനങ്ങള്‍ക്ക് പോലും ജനങ്ങള്‍ വാരിക്കോരി കൊടുക്കേണ്ട ഗതികേട്. അന്നം മുട്ടി പട്ടിണികിടക്കുന്ന പരശതം ജീവിക്കുന്ന രാജ്യം ഇന്ത്യയെന്നു പറയുന്നതില്‍ നാണക്കേടില്ലെ.
ആരാണ് ഇതൊക്കെ നന്നാക്കാന്‍ വരുക, നാം സ്വയം നന്നാവലല്ലാതെ. സ്വന്തം മാറ്റം ഉള്‍ക്കൊള്ളാതെ ഒരു സമൂഹത്തിനും മാറാന്‍ സാധ്യമല്ലെന്നത് പരമ സത്യം. ഇനി തിരിച്ചു പോകാനുള്ള ഒരേയൊരു വഴി എല്ലാവരും, ഭരണകര്‍ത്താക്കളും ഭരണീയരും നിയമ പാലകരും നിയമ സംവിധായകരും എല്ലാം ഒരേ പോലെ മാറാന്‍ തയാറാവുക എന്നത് മാത്രമാണ്.
മുഹമ്മദ് റഹ്മാനി മഞ്ചേരി
9846555493
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."