ബിരുദ വിദ്യാര്‍ഥിയുടെ ആത്മഹത്യ: കാര്‍ കസ്റ്റഡിയില്‍
ശ്രീകണ്ഠപുരം: വളക്കൈ നെടുമുണ്ടയിലെ ബിരുദ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ടുമാസം മുന്‍പ് വാടകക്കെടുത്ത കാര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. കാര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ഭീഷണിയെ തുടര്‍ന്നാണ് കണ്ണൂര്‍ കോളജ് ഓഫ് കൊമേഴ്‌സ് വിദ്യാര്‍ഥി ടോണി ആന്റണി(20) ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
കാറിന് അപകടത്തില്‍ മുന്‍വശം ചെറിയ പോറല്‍ ഏറ്റതുമായി ബന്ധപ്പെട്ട് 75000 രൂപ ടോണിയില്‍നിന്ന് ഉടമ ആവശ്യപ്പെട്ടിരുന്നു.
നിരന്തര ഭീഷണിയില്‍ ഉടമക്ക് ടോണി 20000 രൂപ നല്‍കിയിരുന്നു. എന്നാല്‍ ഞായറാഴ്ച ടോണിയുടെ വീടിനടുത്തെത്തിയ കാര്‍ ഉടമയും സംഘവും ബാക്കി പണത്തിനായി ഭീഷണിപ്പെടുത്തിയെന്ന് പറയുന്നു.
രക്ഷിതാക്കള്‍ ടോണിയെ ആശ്വസിപ്പിച്ചെങ്കിലും മാനസികമായി തകര്‍ന്ന ടോണി തിങ്കളാഴ്ച ജീവനൊടുക്കുകയായിരുന്നു. കാര്‍ ഉടമക്കായി അന്വേഷണം നടക്കുകയാണ്. കാര്‍ വാടകയ്ക്ക് നല്‍കുന്ന സംഘത്തിന് ലൈസന്‍സില്ലെന്ന് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായി. ടോണിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇളയച്ചനാണ് പൊലിസില്‍ പരാതി നല്‍കിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."