HOME
DETAILS
MAL
വിവരാവകാശം നല്‍കിയില്ല; വില്ലേജ് ഓഫിസര്‍ക്ക് പിഴ
backup
June 28 2016 | 06:06 AM
പെരിന്തല്‍മണ്ണ: വിവരാവകാശപ്രകാരം വിവരങ്ങള്‍ നല്‍കാത്തതിന് വില്ലേജ് ഓഫിസര്‍ക്കു പിഴ വിധിച്ചു. വിവരാവകാശനിയമപ്രകാരം വിവരങ്ങള്‍ നല്കാന് തയാറാകാത്ത വലമ്പൂര്‍ വില്ലേജ് ഓഫിസര്‍ അംബികക്കെതിരെയാണു ജില്ലാ ഉപഭോക്തൃഫോറം 10000 രൂപ പിഴയും 5000രൂപ കോടതി ചെലവും നല്കാന് ഉത്തരവായത്. തിരൂര്‍ക്കാട് ചെന്ത്രത്തില്‍ സുനില്‍കുമാറിന്റെ പരാതിയിലാണ് ഉത്തരവ്. 2014 മാര്‍ച്ച് 14നു ചില വിവരങ്ങളും രേഖകളും ആവശ്യപ്പെട്ടു സുനില്‍കുമാര്‍ അപേക്ഷ നല്‍കിയിരുന്നു. നിയമം അനുശാസിക്കുന്ന സമയപരിധി കഴിഞ്ഞിട്ടും രേഖകള്‍ ലഭിക്കാത്തതുകാരണമാണു പരാതിക്കാരന് ഫോറത്തെ സമീപിച്ചത്. രേഖകള്‍ നല്കാന് കാലതാമസം വരുത്തിയതായിഫോറം ക@ണ്ടത്തിയതിനെത്തുടര്ന്നു പരാതിക്കാരനു നഷ്ടപരിഹാരം നല്കാന് വിധിക്കുകയായിരുന്നു. അംബിക ഇപ്പോള്‍ വടക്കാങ്ങര വില്ലേജ് ഓഫിസറാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."