കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം
തൃശൂര്‍: കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം. മാലിന്യ പ്രശ്നം, വെള്ളക്കെട്ട് എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷാംഗങ്ങളും, ബി.ജെ.പി അംഗങ്ങളും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതാണ് ബഹളത്തിനിടയാക്കിയത്.
യോഗം ആരംഭിച്ചയുടനെ പ്രതിപക്ഷ നേതാവ് എം.കെ മുകുന്ദന് പൊതു ചര്‍ച്ച വേണമെന്നാവശ്യപ്പെടുകയായിരുന്നു. നഗരത്തിലെ മാലിന്യ പ്രശ്നവും വെള്ളക്കെട്ടും ഒഴിവാക്കാന്‍ കോര്പ്പറേഷന് നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കൊപ്പം ബി.ജെ.പി അംഗങ്ങളും പ്രതിഷേധത്തില്‍ പങ്കെടുത്തു.
ഒടുവില്‍ പൊതു ചര്‍ച്ച ആവാമെന്ന് സമ്മതിച്ചതോടെയാണ് ബഹളം അവസാനിച്ചത്. തുടര്‍ന്ന് ആരംഭിച്ച കൗണ്‍സില്‍ യോഗത്തില്‍ നഗരത്തില്‍ ഏര്‍പ്പെടുത്തിയ വൈ ഫൈ സംവിധാനത്തില്‍ അഴിമതിയുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിച്ച് ബി.എസ്.എന്‍.എലിനു പകരം റിലയന്‍സിനാണ് പത്ത്വര്ത്തേക്ക് കരാര്‍ നല്‍കിയതെന്നും പ്രതിപക്ഷം ആരോപിച്ചു.
നേരത്തെ ബി.എസ്.എന്‍.എലിനാണ് കരാര്‍ നല്‍കുന്നതെന്ന് കോര്പ്പറേഷന് അധികൃതര്‍ അറിയിച്ചിരുന്നു. റിലയന്‍സിന് കരാര്‍ കൊടുത്തതില്‍ അഴിമതിയുണ്ടെന്ന് ബി.ജെ.പി അംഗങ്ങളും ആരോപിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."