മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ എച്ച്.എം.സി തീരുമാനം
നിലമ്പൂര്‍: ജില്ലാ ആശുപത്രിയുടെ അടുത്ത 25 വര്‍ഷത്തെ വികസനം മുന്നില്‍ കണ്ട്് സമഗ്ര വികസന മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ എച്ച് എം സി യോഗം തീരുമാനിച്ചു. പി.വി അബ്്ദുല്‍ വഹാബ് എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എച്ച്്.എം.സി യോഗത്തിലാണ് തീരുമാനങ്ങള്‍ കൈകൊണ്ടത്.
ആശുപത്രിയിലെ കക്കൂസ് മാലിന്യം നീക്കം ചെയ്യുന്ന പ്രവര്‍ത്തി ബി.എസ്്.എന്‍.എല്‍ വഴി നടത്തും. മാലിന്യം സംസ്‌കരിക്കുന്നതിന് സൗകര്യങ്ങളൊരുക്കാന്‍ സബ് കമ്മിറ്റി രൂപീകരിച്ചു. ഡോക്ടര്‍മാരുടെ കുറവു നികത്തുന്നതിന് എന്‍.ആര്‍.എച്ച്.എം ഡോക്ടര്‍മാരുടെ ലഭ്യത ഉറപ്പു വരുത്താനും യോഗത്തില്‍ തീരുമാനമായി. ജില്ലയില്‍ 67 എന്‍.ആര്‍.എച്ച്.എം ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നുണ്ടെങ്കിലും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരു എന്‍.ആര്‍.എച്ച്.എം ഡോക്ടറുടെ സേവനം പോലും ലഭിക്കുന്നില്ല.
പാരാമെഡിക്കല്‍ സെക്യൂരിറ്റി, സ്റ്റാഫ് നഴ്‌സ്, ഇ.സി.ജി ടെക്‌നീഷ്യന്‍, എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമക്കുന്നതിന് അപേക്ഷ ക്ഷണിക്കാനും തീരുമാനിച്ചു. ഒ.പിയിലുള്ള ഡോക്ടര്‍മാരുടെ പേരുവിവരങ്ങളും സമയക്രമങ്ങളും നോട്ടിസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കുന്നതിന് സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. ഡയാലിസിസ് യൂനിറ്റിന്റെ അറ്റകുറ്റപ്രവര്‍ത്തി നടത്തും. ഒ.പി ടിക്കറ്റ് വിതരണം കൂടുതല്‍ സുതാര്യമാക്കും. രോഗികളോട് ധിക്കാരപരമായി പെരുമാറുന്നവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കുന്നതിന് സൂപ്രന്റിനെ യോഗം ചുമതലപ്പെടുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.സുധാകരന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഇസ്മാഈല്‍ മൂത്തേടം, ഷെര്‍ളി വര്‍ഗീസ്, സറീനാ മുഹമ്മദാലി, ഒ.ടി ജെയിംസ്, ടി.പി അഷ്‌റഫലി, എച്ച്.എം.സി അംഗങ്ങളായ കെ.ടി കുഞ്ഞാന്‍, പി.ടി ഉമ്മര്‍, ബിജു, ജോര്‍ജ് തോമസ്, ബിനോയ് പാട്ടത്തില്‍, ജസ്മല്‍ പുതിയറ, എന്‍.ആര്‍.എച്ച്.എം പ്രതിനിധി ഡോ. മുനീര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."