HOME
DETAILS

കടുങ്ങല്ലൂര്‍ തോടും വരണ്ടുണങ്ങി കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തില്‍

  
backup
March 22 2017 | 03:03 AM

%e0%b4%95%e0%b4%9f%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%81%e0%b4%82-%e0%b4%b5%e0%b4%b0%e0%b4%a3%e0%b5%8d


അരീക്കോട്: കടുങ്ങല്ലൂര്‍ തോടും വരണ്ടുണങ്ങിയതോടെ കുടിവെള്ളത്തിനായി ആയിരക്കണക്കിന് കുടുംബങ്ങള്‍  നെട്ടോട്ടത്തില്‍. വേനല്‍ കടുത്തതോടെ കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് നേരത്തെ തന്നെ തോട്ടിലെ വെള്ളം  വറ്റിയതിനാല്‍ വലിയ പ്രയാസമാണ് പ്രദേശത്തുകാര്‍ നേരിടുന്നത്. കടുങ്ങല്ലൂര്‍ തോട്ടിലെ വെള്ളത്തിന്റെ  തോതനുസരിച്ചാണ്  സമീപത്തെ വീടുകളിലെ കിണറുകളില്‍ വെള്ളമുണ്ടാവുക.
എന്നാല്‍ തോട്  വരണ്ടുണങ്ങിയതോടെ കുടിവെള്ളത്തിന് പുറമെ  തോടിനെ ആശ്രയിച്ചിരുന്ന  നിരവധി കൃഷിയിടങ്ങളും നശിച്ച് കൊണ്ടിരിക്കുകയാണ്.  മഞ്ചേരി മുനിസിപ്പാലിറ്റിയില്‍ നിന്നും തുടങ്ങുന്ന തോട് പുല്‍പറ്റ,  കാവനൂര്‍, കുഴിമണ്ണ, അരീക്കോട് പഞ്ചായത്തുകളിലൂടെയാണ് കടന്ന് പോവുന്നത്. അരീക്കോട്  പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളിലും കുഴിമണ്ണ, കാവനൂര്‍ പഞ്ചായത്ത് പരിധികളിലും ജനങ്ങള്‍  പ്രധാനമായും ആശ്രയിച്ചിരുന്ന തോട് പൂര്‍ണമായും ഉണങ്ങിയതിനാല്‍ നിരവധി കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ് ഇത്തവണ നേരിടേണ്ടി വരിക.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ അവസാനം വരേക്കും തോട്ടില്‍ നിന്നു ആവശ്യമായ വെള്ളം ലഭിച്ചിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. വെള്ളം തടഞ്ഞ് നിര്‍ത്തുന്നതിനായി  തോട്ടില്‍ പതിവ് പോലെ ഇത്തവണയും തടയണ സ്ഥാപിച്ചിരുന്നെങ്കിലും വേനല്‍ കനത്തതോടെ തടയണയും  ഫലം കണ്ടില്ല. ഇതോടെ വലിയ തുക നല്‍കി വാഹനങ്ങളില്‍ വിടുകളിലേക്ക് കുടിവെള്ളമെത്തിക്കുകയാണ്   ചെയ്യുന്നത്. കുടിവെള്ള പ്രശ്‌നം രൂക്ഷമായ ഘട്ടത്തില്‍ പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കണമെന്നാവശ്യം  ശക്തമായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  22 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  29 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  36 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  an hour ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 hours ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago