കുഞ്ഞാലിക്കുട്ടിയുടെ വിജയം കരിപ്പൂരിന് പുതുജീവന്‍ നല്‍കും: ഉമ്മന്‍ ചാണ്ടി
കൊണ്ടോട്ടി: മലപ്പുറം മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിജയം കോഴിക്കോട് വിമാനത്താവളത്തിന്റെ വളര്‍ച്ചക്ക് പുതുജീവന്‍ നല്‍കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കരിപ്പൂരില്‍ നിര്‍ത്തിവച്ച മുഴുവന്‍ വിമാന സര്‍വിസുകളും പുനസ്ഥാപിക്കുക, ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ അനുവദിക്കുക, പിരിച്ചുവിട്ട കരാര്‍ തൊഴിലാളികളെ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റി എയര്‍പോര്‍ട്ട് പരിസരത്ത് നടത്തി വരുന്ന അനിശ്ചിതകാല നിശാധര്ണയുടെ പതിനെട്ടാംദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം,
റണ്‍വേ റീ കാര്‍പെറ്റിങ് പൂര്‍ത്തീകരിച്ചാല്‍ ഹജ് എംപാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ പുനസ്ഥാപിക്കുമെന്ന് വ്യോമയാന മന്ത്രാലയം ഉറപ്പുനല്‍കിയതാണ്. എന്നാല്‍ ഇത് പാലിക്കപ്പെടാത്തത് എന്തുകൊണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കണം. ഈ കാര്യത്തില്‍ ഫലപ്രദമായ ഒരിടപെടലും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. തൊഴിലാളി പ്രശ്നം പരിഹരിക്കാന്‍ പോലും സാധിക്കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസിന്റെ സമരം പൂര്‍ണ വിജയമാണെന്നും ഇതിന്റെ ഫലം തെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നും അതിനാല്‍ സമരം അവസാനിപ്പിച്ച് സമരത്തിന്റെ ആവേശം ഉള്‍കൊണ്ട് യു.ഡി.എഫിന്റെ വിജയത്തിനായി ഒത്തൊരുമിച്ച് പോരാടാണമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസിന്റെ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ വ്യോമയാന മന്ത്രിയെ അറിയിക്കുമെന്നും ഹജ് എംപാര്‍ക്കേഷന്‍ പോയിന്റ് തിരികെ കരിപ്പൂരില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതുമെന്നും സമരത്തില്‍ മുഖ്യാഥിതിയായിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളി അധ്യക്ഷനായി. എം.എല്‍.എമാരായ പി.ടി തോമസ്, എ.പി അനില്‍കുമാര്‍, ഡി.സി.സി പ്രസിഡന്റ് വി.വി.പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."