HOME
DETAILS
MAL
കല്‍പ്പറ്റ നഗരസഭാ ബജറ്റ് അടിസ്ഥാന പ്രശ്നങ്ങളെ അവഗണിച്ചെന്ന്
backup
March 22 2017 | 04:03 AM
കല്‍പ്പറ്റ: യാതൊരു പുതുമകളുമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
അടിസ്ഥാന പ്രശ്നങ്ങള്‍ പലതും അവഗണിച്ച് തീര്‍ത്തും രാഷ്ട്രീയ പ്രസംഗമാണ് അവതരിപ്പിച്ചത്. കഴിഞ്ഞവര്‍ഷം 167 കോടിയുടെ ബജറ്റാണ് അവതരിപ്പിച്ചത്.
ഇതില്‍ ബഹുഭൂരിപക്ഷവും ചെലവഴിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം ബജറ്റില്‍ പറഞ്ഞ പദ്ധതികള്‍ തന്നെയാണ് ഇത്തവണയും ആവര്‍ത്തിച്ചത്. ജനറല്‍ ആശുപത്രിയില്‍ എച്ച്ടി വൈദ്യുതി ലൈന്‍ വലിക്കുന്നതിനോ കുടിവെള്ളം എത്തിക്കുന്നതിനോ പണം വകയിരുത്തിയിട്ടില്ല.
ക്രിമിറ്റോറിയം, അറവുശാല എന്നിവയിലും പ്രതീക്ഷ നല്കുന്ന നിലപാടല്ല നഗരസഭയുടേത്. വാര്‍ത്താസമ്മേളനത്തില്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരായ വി ഹാരിസ്, കെ.ടി. ബാബു, സനിത ജഗദീഷ്, പുഷ്പ, റഷീദ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."