തടി കുറയ്ക്കണോ? ഇതാ എളുപ്പവഴികള്‍
ഇന്നത്തെ കാലത്ത് ഒരു കൂട്ടര്‍ വയര്‍ കുറയ്ക്കാനായും മറ്റൊരു കൂട്ടര്‍ വയര്‍ നിറയ്ക്കാനായും നെട്ടോടമോടുകയാണല്ലോ?! അമിത വണ്ണമുള്ളവര്‍ക്കും വയര്‍ ചാടിയവര്‍ക്കുമെല്ലാം തടി കുറയ്ക്കാനുള്ള ചില പൊടിക്കൈകളാണിവിടെ
ആദ്യമേ പറയട്ടെ, പുലര്‍വേലകളാണ് ഇത്തരം വ്യായാമങ്ങള്‍ക്കും മറ്റും ഏറ്റവും അനുയോജ്യം. ശരീരത്തിലെ പല മാറ്റങ്ങള്‍ക്കും ഉത്തമമായ സമയമാണ് പ്രഭാതം.
രാവിലെ എണീറ്റ ഉടനെ ഇളം ചൂടുവെള്ളം കുടിച്ചുകൊണ്ടു ചിട്ടകള്‍ ആരംഭിക്കാം. ആയുര്‍വേദത്തിലും ജാപ്പാനിലെ സംസ്‌കാരത്തിലും ഇതിന്റെ പ്രാധാന്യം പരാമര്‍ശിക്കുന്നുണ്ട്. ഇളം ചൂടുള്ള വെള്ളമാവാന്‍ എപ്പോഴും ശ്രദ്ധിക്കണം. ചൂടു കൂടിയതോ തണുത്തതോ പാടില്ല.
വെള്ളക്കുപ്പി എപ്പോഴും കൂടെകൊണ്ടുപോവുക: നിങ്ങള്‍ എവിടെ പോവുകയാണെങ്കിലും ഒരു കുപ്പി വെള്ളം എപ്പോഴും കൂടെ കരുതുക. ഓരോ ഇടവേളയിലും നിങ്ങള്‍ രണ്ടു ഗ്ലാസ് വെള്ളം കുടിക്കുക. അഥവാ ഒരു ദിവസം രണ്ടു ലിറ്റര്‍ വെള്ളം കുടിക്കുന്നത് അത്യുത്തമമാണ്.
പ്രഭാത ഭക്ഷണം ശ്രദ്ധിക്കുക: പ്രഭാത ഭക്ഷണം സ്ഥിരമായി ഒരേ സമയത്ത് കഴിക്കാന്‍ ശ്രദ്ധിക്കുക. പ്രഭാത ഭക്ഷണത്തില്‍ കോഴിമുട്ട ഉള്‍പ്പെടുത്തുക. ഇത് കലോറി കുറക്കാന്‍ ഉപകരിക്കും. മധുരമുള്ള ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക.
സ്‌നാക്‌സുകള്‍ ഒഴിവാക്കുക: അമിത വണ്ണത്തിന്റെ പ്രധാന കാരണമാണ് പൊരിച്ചതും വറുത്തതുമായ സ്‌നാക്‌സുകള്‍. ഇത് ഭക്ഷണത്തില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കി പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."