മുതിര്‍ന്ന പൗരന്മാര്ക്ക് ട്രെയിന്‍ ടിക്കറ്റിന് ആധാര്‍ നിര്‍ബന്ധമില്ല
ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്ക്ക് റെയില്‍വേ ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. എന്നാല്‍ മുതിര്‍ന്ന പൗരന്മാരുടെ വിവരശേഖരണം നടത്തുമെന്നും അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ മുതിര്‍ന്ന പൗരന്മാര് സ്വമേധയാ നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡാറ്റാ ബേസ് ഉണ്ടാക്കുക. ഈ വര്‍ഷം ജനുവരി 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നുവെന്നും അദ്ദേഹം അറിയിച്ചു.
ആധാറില്‍ വന്നിരിക്കുന്ന ചെറിയ പിഴവുകള്‍ മൂലം മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കേണ്ടുന്ന ആനുകൂല്യം നഷ്ടപ്പെടാതിരിക്കാന്‍ ഇത് സഹായിക്കും
ക്യാഷ്ലെസ്സ് ടിക്കറ്റ് വ്യവസ്ഥ പ്രോത്സാഹിപ്പിക്കുകയാണ് റെയില്‍വേയുടെ ലക്ഷ്യം. ഇതിനായി ഇന്ത്യന്‍ റെയില്‍വേ നിരവധി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."