പൊതുവിദ്യാഭ്യാസരംഗം മികവിന്റെ പാതയില്‍: സ്പീക്കര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗം മികവിന്റെ പാതയിലാന്നെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പരമ്പരാഗത വിദ്യാഭ്യാസ രീതികളില്‍ നിന്ന് മാറി പഠിക്കാനുള്ള അവസരമുണ്ടായാല്‍ മാത്രമേ മാറുന്ന ലോകത്ത് പുതിയ അറിവുകള്‍ നേടാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയൂ. അറിവുകള്‍ ദിനംപ്രതി പൊളിച്ചടുക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസരംഗത്ത് ഇത്തരമൊരു മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പാറശാല നിയോജക മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്കും മറ്റ് ഉന്നത വിദ്യാഭ്യാസ രംഗത്തും മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാറശാല നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ സമന്വയ പദ്ധതിയായ 'സൂര്യകാന്തി' യുടെ ഭാഗമായിട്ടായിരുന്നു വിദ്യാര്‍ഥികളെ ആദരിച്ചത്.
പാറശ്ശാല മണ്ഡലത്തില്‍ പൊതു വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നടന്നത് 22 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണെന്ന് സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. മൈലച്ചല്‍ ഗവര്‍ണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍ കുമാര്‍, കേരളാ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, ഡോ. വെള്ളായണി അര്‍ജുനന്‍, ഡോ. കെ.എസ്.വി വേണുഗോപന്‍ നായര്‍, കവി വി. മധുസൂദനന്‍ നായര്‍, നെയ്യാറ്റിന്‍കര ലത്തീന്‍ അതിരൂപത ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍, ദക്ഷിണ കേരള മഹാ ഇടവക ബിഷപ് റവ. എ. ധര്‍മ്മരാജ് റസാലം, തിരുവനന്തപുരം ബി.എഫ്.എം ആര്‍ച്ച് ബിഷപ് റവ. ഡോ. മോസസ് സ്വാമിദാസ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."