ചെങ്ങന്നൂര്‍ പിണറായി സര്‍ക്കാരിന്റെ പതനത്തിന് തുടക്കമാവും: പ്രേമചന്ദ്രന്‍ എം.പി
കൊട്ടിയം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം പിണറായി സര്‍ക്കാരിന്റെ പതനത്തിന് തുടക്കം കുറിക്കുന്നതാകുമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. യു.ഡി.എഫ് ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റി ഉമയനല്ലൂരില്‍ സംഘടിപ്പിച്ച എല്‍.ഡി.എഫിനെതിരേയുള്ള കുറ്റപത്രസമര്‍പ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം ചെയര്‍മാന്‍ യൂനുസ് കുഞ്ഞ് അധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി ഷാനവാസ് ഖാന്‍ കുറ്റപത്രസമര്‍പ്പണം നടത്തി.
എന്‍. അഴകേശന്‍, സജി ഡി. ആനന്ദ്, എസ്. വിപിന ചന്ദ്രന്‍, ശശികുമാര്‍, ഷറഫുദീന്‍, ഡി.എസ് സുരേഷ്, കെ. ബേബിസണ്‍, നൗഷാദ് യൂനുസ്, ജയപ്രകാശ്, അഹമ്മദ് ഉഖൈല്‍, കെ.ബി ഷഹാല്‍, ഉമയനല്ലൂര്‍ ഷിഹാബുദ്ദീന്‍, വാളത്തുംഗല്‍ രാജഗോപാല്‍, മണിയംകുളം ബദറുദ്ദീന്‍, സിസിലി, അഹമ്മദ് കോയ, ലൈലാകുമാരി, ഡി.വി ഷിബു, കണ്ണന്‍, ജോണ്‍സണ്‍ മുണ്ടയ്ക്കല്‍, മണികണ്ഠന്‍ വടക്കേവിള, ശശിധരന്‍ പിള്ള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."