HOME
DETAILS

ബാബരി മസ്ജിദ് തകര്‍ത്ത കേസ്: ഇന്ന് വാദം കേള്‍ക്കും

  
backup
March 22 2017 | 19:03 PM

%e0%b4%ac%e0%b4%be%e0%b4%ac%e0%b4%b0%e0%b4%bf-%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%a6%e0%b5%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%95

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, കേന്ദ്ര ജലവിഭവമന്ത്രി ഉമാഭാരതി, കല്യാണ്‍സിങ് തുടങ്ങിയ പ്രതികള്‍ക്കെതിരായ ഗൂഢാലോചനാക്കുറ്റം ഒഴിവാക്കിയതിനെതിരായ ഹരജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രിംകോടതി ഇന്നത്തേക്കു മാറ്റി. ജസ്റ്റിസുമാരായ പി.സി ഘോഷ്, ആര്‍.എഫ് നരിമാന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കഴിഞ്ഞദിവസം വാദം കേട്ടിരുന്നത്. എന്നാല്‍ ജസ്റ്റിസ് നരിമാന്‍ മറ്റൊരു ബെഞ്ചിന്റെ തലവനായി മാറിയതോടെയാണ് കേസിന്റെ വാദം കേള്‍ക്കല്‍ ഇന്നത്തേക്ക് മാറ്റിയത്. ജസ്റ്റിസ് ദിപക് ഗുപ്തയാണ് പി.സി ഘോഷിന്റെ ബെഞ്ചില്‍ പുതിയതായി വന്നത്. എന്നാല്‍ കേസ് പരിഗണിക്കാന്‍ തനിക്കൊപ്പം കേസ് ഇതുവരെ കേട്ട നരിമാന്‍ തന്നെ വേണമെന്നും അതിനായി കേസ് നീട്ടിവയ്ക്കുകയാണെന്നും ഇന്നലെ ജസ്റ്റിസ് ഘോഷ് പറഞ്ഞു. ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ ഘോഷിനൊപ്പം നരിമാനും ബെഞ്ചില്‍ ഉണ്ടാകും.
ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി നടപടിയ്‌ക്കെതിരേ സി.ബി.ഐയും ഹാജി മഹ്്ബൂബ് അഹമ്മദ് എന്നയാളും സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
ബാബരി മസ്ജിദ് പൊളിച്ച സംഭവത്തിലെ ക്രിമിനല്‍ ഗൂഢാലോചന കേസില്‍ നിന്ന് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു അദ്വാനി അടക്കമുള്ളവരെ ഒഴിവാക്കാനാവില്ലെന്ന് ഈ മാസം ആറിന് വാദം കേള്‍ക്കുന്നതിനിടെ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. സി.ബി.ഐക്കു വേണമെങ്കില്‍ ഈ പ്രതികളെ ഗൂഢാലോചനക്കുറ്റത്തില്‍ ഉള്‍പ്പെടുത്തി അധിക കുറ്റപത്രം സമര്‍പ്പിക്കാമെന്നും ജസ്റ്റിസ് നരിമാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിലവില്‍ ഇതു സംബന്ധിച്ച് റായ്ബറേലി, ലഖ്‌നോ കോടതികളിലുള്ള കേസുകള്‍ സംയോജിപ്പിക്കാന്‍ കീഴ്‌ക്കോടതിക്ക് നിര്‍ദ്ദേശം നല്‍കുമെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ജസ്റ്റിസ് നരിമാനെ മറ്റൊരു ബെഞ്ചിലേക്കു മാറ്റിയത്.
പ്രതികള്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയ റായ്ബറേലി വിചാരണക്കോടതി നടപടി 2010 ലാണ് അലഹബാദ് ഹൈക്കോടതി ശരിവച്ചത്. അദ്വാനിയുള്‍പ്പടെ 21 പേര്‍ക്കെതിരേയാണ് കേസില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തിയിരുന്നത്. ഇതില്‍ ശിവസേനാ നേതാവ് ബാല്‍താക്കറെ, വി.എച്ച്.പി നേതാവ് അശോക് സിംഗാള്‍ എന്നിവര്‍ വിചാരണയ്ക്കിടെ മരിച്ചതിനാല്‍ കേസില്‍ നിന്നൊഴിവാക്കി. കേസില്‍ ഗൂഢാലോചനാകുറ്റം ചുമത്തി ശിക്ഷിക്കുകയാണെങ്കില്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമായ ഉമാഭാരതിക്കും രാഷ്ട്രപതി സ്ഥാനാര്‍ഥിയാവുമെന്നു കരുതപ്പെടുന്ന അദ്വാനിക്കും മുരളീമനോഹര്‍ ജോഷിക്കും കനത്ത തിരിച്ചടിയാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago