വോളിബോള്‍ സംഗമത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ അസോസിയേഷന്റെ പ്രതികാര നടപടി
കോഴിക്കോട്: വോളിബോള്‍ സംഗമത്തില്‍ പങ്കെടുത്ത താരങ്ങള്‍ക്കും കോച്ചുമാര്ക്കുമെതിരേ അസോസിയേഷന്റെ പ്രതികാര നടപടി. സംഘടനയില്‍ നിന്നും രണ്ടു പേരെ പുറത്താക്കുകയും നാലു പേരെ സസ്പെന്റ് ചെയ്യുകയും ചെയ്തു. അസോസിയേഷന് നോമിനേഷന് മെമ്പര്‍മാരായ കോച്ചിങ് കമ്മിറ്റി ചെയര്മാന് എം.പി സാമുവല്‍, കോച്ചിങ് കമ്മിറ്റി കണ്‍വീനര്‍ പ്രൊഫ. മാത്യൂസ് എന്നിവരെയാണ് കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയത്. ജോയിന്റ് സെക്രട്ടറി ശാന്തശീലന്‍, കമ്മിറ്റി മെമ്പര്‍മാരായ ചന്ദ്രന് നായര്‍ ആലപ്പുഴ, അഡ്വ. ഹനീഫ ഇടുക്കി, ഹരിദാസന് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
സംസ്ഥാന വോളിബോള്‍ അസോസിയേഷന്റെ നിലപാടിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വോളിബോള്‍ ലവേഴ്സ് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തതിനാണ് നടപടിയെന്ന് സെക്രട്ടറി നാലകത്ത് ബഷീര്‍ പറഞ്ഞു.
ഹരിദാസന്, ചന്ദ്രന്‍നായര്‍, മാത്യൂസ്, ശാന്തശീലന്‍, എം.പി സാമുവല്‍, ഹനീഫ , എന്നിവരെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് അസോസിയേഷന്റെ ആരോപണം. ഇതില്‍ ഹരിദാസനെതിരേ സോഷ്യല്‍ മീഡിയ വഴി അസോസിയേഷനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ഗുരുതര കുറ്റമാണ് ഉള്ളത്. എന്നാല്‍ സസ്പെന്ഷന് പിന്നില്‍ ഗൂഢതാല്പര്യങ്ങള്ക്കുണ്ടെന്ന് താരങ്ങള്‍ ആരോപിക്കുന്നു.
വിപിനചന്ദ്രനെതിരേ വോളിബോള്‍ സംഗമത്തില്‍ പങ്കെടുത്തതിനാണ് പ്രതികാര നടപടി. സംഗമം അസോസിയേഷന് ചട്ടങ്ങള്‍ ലംഘിച്ച് നടത്തിയതാണെന്ന് പ്രസിഡന്റ് ചാര്‍ലി ജേക്കബ് ആരോപിക്കുന്നു. മാത്യൂസ് ജേക്കബ്, ശാന്തന്,സാമുവല്‍, ഹനീഫ എന്നിവര്‍ക്കെതിരേയുള്ള നടപടി വോളിബോള്‍ സംഗമത്തില്‍ പങ്കെടുത്തതിനാല്‍ തന്നെയാണ്. ഇവര്‍ക്കെതിരേ അന്വേഷണമടക്കമുള്ള നടപടികളുണ്ടാവുമെന്നും അസോസിയേഷന് സൂചിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."