സ്ഥലം കൊടുക്കാത്തതിന് സി.പി.എം നേതാക്കള്‍ വീട്ടില്‍ നിന്ന് ഇറക്കി വിട്ടതായി ആരോപണം
കാഞ്ഞങ്ങാട് : നീലേശ്വരം പാലായ് ഷട്ടര്‍ കം ബ്രിഡ്ജിന് അപ്രോച്ച് റോഡായി ഉപയോഗിക്കാവുന്ന ടാര്‍ ചെയ്ത റോഡ് ഉണ്ടായിട്ടും സി. പി. എം കൗണ്‍സിലര്‍മാര്‍ക്കും പ്രാദേശിക നേതാവിനും വേണ്ടി നിലവിലുള്ള റോഡിന് സമാന്തരമായി പുതിയ റോഡ് ഉണ്ടാക്കാനായി സ്ഥലം കൊടുക്കാത്തതിന് ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്ന് ഇറക്കി വിട്ടുവെന്ന പരാതിയുമായി വൃദ്ധയും മകളും. തങ്ങളുടെ പരാതി പരിഗണിക്കാതെ നേതാക്കള്‍ക്കായി പൊലിസ് കൂട്ടുനില്‍ക്കുന്നതായും നീലേശ്വരം പാലായിലുള്ള എം. കെ. രാധയും അധ്യാപികയായ മകള്‍ ബിന്ദുവും ആരോപിക്കുന്നു.
കയ്യൂര്‍ സമരസേനാനി എലിച്ചി കണ്ണന്റെ പൗത്രിയും കയ്യൂര്‍ സമരത്തില്‍ എം .എസ് .പി ക്കാരുടെ ക്രൂരതക്ക് വിധേയനാവുകയും ചെയ്ത പി. പി. കുമാരന്റെ മകളും കെ. എസ്. ടി. എ നേതാവായിരുന്ന ടി. രാഘവന് മാസ്റ്ററുടെ വിധവയുമായ തനിക്ക് നേരെയാണ് പാര്‍ട്ടി നേതാക്കള്‍ ദ്രോഹം ചെയ്യുന്നതെന്ന് രാധ പറയുന്നു.
ഒന്നര ഏക്കര്‍ വരുന്ന തന്റെ പുരയിടത്തില്‍ നിന്ന് നാലേ മുക്കാല്‍ സെന്റ് സ്ഥലം മുന്‍പ് റോഡിന് വിട്ടുകൊടുത്തിട്ടുണ്ടെന്നും വീണ്ടും സ്ഥലം ആവശ്യപ്പെട്ടപ്പോള്‍ കൊടുക്കാത്തതിന്റെ പ്രതികാരമാണ് ഇപ്പോള്‍ കാണിക്കുന്നതെന്നും അവര്‍ പറഞ്ഞു . വീട്ടില്‍ കയറാന്‍ അനുവദിക്കാത്തതുകൊണ്ട് രണ്ടു മാസമായി പെന്ഷന് വാങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഉള്ളതെന്നും ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."