HOME
DETAILS

മുസ്‌ലിം സംഘടന പ്രതിനിധികളുടെ യോഗം: മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്

  
backup
May 21 2018 | 19:05 PM

muslim-committee-meet-chief-minister-expect-spm-today-articles-newstodays-article

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മുസ്‌ലിം സംഘടന പ്രതിനിധികളുടെ ഒരു യോഗം മെയ് 19ന് കോഴിക്കോട് മലബാര്‍ പാലസ് ഹോട്ടലില്‍ വിളിച്ചു ചേര്‍ക്കപ്പെടുകയുണ്ടായി. പൊതുഭരണ(ന്യൂനപക്ഷ ക്ഷേമ)വകുപ്പ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രിക്ക് പുറമെ മന്ത്രി കെ.ടി. ജലീല്‍, എം.എല്‍.എമാരായ അഡ്വ. പി.ടി.എ റഹീം, എ. പ്രദീപ് കുമാര്‍ എന്നിവരും ന്യൂനപക്ഷ ക്ഷേമ വകുപ്പ് അഡീഷനല്‍ സെക്രട്ടറി പി.കെ. ദിലീപ് കുമാര്‍, ഡയരക്ടര്‍ ഡോ. എ.ബി മൊയ്തീന്‍ കുട്ടി, കോഴിക്കോട് ജില്ലാ കലക്ടര്‍ യു.വി ജോസ്, കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെയും കീഴ്ഘടകങ്ങളെയും പ്രതനിധീകരിച്ച് പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി.പി. ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തല്ലൂര്‍ എന്നിവരും, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍, ജമാഅത്തെ ഇസ്‌ലാമി, വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍, കാന്തപുരം വിഭാഗത്തിന്റെ പുതിയ സംഘടനയായ കേരള മുസ്‌ലിം ജമാഅത്ത്, എം.ഇ.എസ്, എം.എസ്.എസ്, മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ എന്നീ സംഘടന പ്രതിനിധികളുമാണ് പങ്കെടുത്തത്.
മുസ്‌ലിം ന്യൂനപക്ഷ വിഭാഗത്തിന് വേണ്ടി സര്‍ക്കാര്‍ രണ്ട് വര്‍ഷം കൊണ്ട് ചെയ്തതും തുടര്‍ന്ന് ചെയ്യാന്‍ ഉദ്ദേശിക്കുന്നതുമായ കാര്യങ്ങള്‍ വിശദീകരിക്കലായിരുന്നു യോഗത്തിന്റെ മുഖ്യ ഉദ്ദേശ്യമെങ്കിലും സംഘടനകള്‍ക്ക് പറയാനുള്ള കാര്യമെല്ലാം പറയാനുള്ള അവസരവും സൃഷ്ടിച്ചിരുന്നു. കാലത്ത് 10 മണിക്ക് ആരംഭിച്ച യോഗം ഉച്ചക്ക് 12.15നാണ് പിരിഞ്ഞത്.

മന്ത്രി കെ.ടി ജലീലിന്റെ ആമുഖ പ്രഭാഷണത്തിനും തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഹ്രസ്വമായ പ്രസംഗത്തിനും ശേഷം ചര്‍ച്ചക്കുള്ള അവസരമായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ തന്നെ തുടങ്ങട്ടെ എന്ന് മന്ത്രി കെ.ടി ജലീല്‍ നിര്‍ദേശിച്ചു. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തന്മയത്വത്തോടെ നിശ്ചിത സമയം കൊണ്ട് പറയേണ്ടതെല്ലാം കൃത്യമായി പറഞ്ഞ് ബാക്കി കാര്യങ്ങള്‍ എന്നോടൊപ്പം ഈ യോഗത്തില്‍ പങ്കെടുത്ത സമസ്തയുടെ പ്രതിനിധികളായ കൊയ്യോട് ഉമര്‍ മുസ്‌ലിയാരും മോയിന്‍കുട്ടി മാസ്റ്ററും പറയുമെന്ന് പറഞ്ഞുകൊണ്ടാണ് ഉസ്താദ് ആലിക്കുട്ടി മുസ്‌ലിയാര്‍ അവസാനിപ്പിച്ചത്. മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പൊതുവെയും മുസ്‌ലിം സമുദായത്തിലെ മഹാഭൂരിപക്ഷം അംഗീകരിച്ചു വരുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രത്യേകിച്ചും ഉള്‍ക്കൊള്ളിച്ചുകൊണ്ട് 17 കാര്യങ്ങളാണ് മുഖ്യമന്ത്രിക്ക് മുമ്പാകെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രതിനിധികള്‍ അവതരിപ്പിച്ചത്.

1 കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത പള്ളികള്‍, മദ്‌റസകള്‍, മറ്റു സ്ഥാപനങ്ങള്‍, വഖ്ഫ് സ്വത്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളിലും കേസുകളിലും നിഷ്പക്ഷവും നീതി യുക്തവുമായ തീരുമാനമുണ്ടാക്കുന്നതിന് രൂപീകരിച്ചതാണ് വഖ്ഫ് ട്രിബ്യൂണല്‍. എന്നാല്‍, ജി.ഒ.(പി) നമ്പര്‍ 122018 ആര്‍.ഡി. തിയ്യതി 12.03.2018 ഗസറ്റ് നോട്ടിഫിക്കേഷന്‍ പ്രകാരം നിയമിച്ച കോഴിക്കോട് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ രണ്ട് വഖ്ഫ് ട്രിബ്യൂണല്‍ അംഗങ്ങളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ എതിര്‍പക്ഷത്തുള്ള സംഘടനാപ്രവര്‍ത്തകരും വഖ്ഫ് ബോര്‍ഡ് കേസുകളിലും മറ്റും സമസ്തക്കെതിരെ നിലകൊള്ളുന്നവരുമാണ്. വഖ്ഫ് ട്രിബ്യൂണല്‍ നിയമനവുമായി ബന്ധപ്പെട്ട വിഷയം സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയുമായി 27.04.2018ന് കോഴിക്കോട്ട് നടത്തിയ ചര്‍ച്ചയില്‍ നിയമനം പുനഃപരിശോധിക്കാമെന്ന് പറഞ്ഞിരുന്നു. ആയതിന് നടപടി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
2 10,000ത്തോളം മദ്‌റസകള്‍, പന്ത്രണ്ട് ലക്ഷം കുട്ടികള്‍, ഒരു ലക്ഷം അധ്യാപകര്‍ ഉള്‍ക്കൊള്ളുന്ന ഏറ്റവും വലിയ മദ്‌റസ സംവിധാനമാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ളത്. അതിന്റെ ആസ്ഥാന മന്ദിരമാണ് ചേളാരിയിലെ സമസ്താലയം. ദേശീയപാത 17ന്റെ വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കലില്‍ നിലവിലുള്ള സര്‍വെ പ്രകാരം ചേളാരി സമസ്താലയവും 1.20 ഏക്കര്‍ സ്ഥലവും പൂര്‍ണമായും നഷ്ടപ്പെടും. നിലവിലുള്ള പാതയുടെ മധ്യത്തില്‍ നിന്നു തുല്യ അകലത്തില്‍ സ്ഥലമേറ്റെടുക്കുന്നതിന് പകരം മുഴുവനായും സമസ്താലയം നിലകൊള്ളുന്ന ഭാഗങ്ങളെ മാത്രം ഉള്‍പ്പെടുത്തിയാണ് അലൈന്‍മെന്റ് നടന്നത്. അലൈന്‍മെന്റ് പുനഃപരിശോധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രിയും ജില്ലാ കലക്ടറും എന്‍.എച്ച്. അതോറിറ്റി ഉദ്യോഗസ്ഥരും പറഞ്ഞിരുന്നുവെങ്കിലും നടപടി ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്കു ദയവുണ്ടായി അനുകൂല നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
3 1960ലെ കേന്ദ്ര ഓര്‍ഫനേജസ് ആക്ട് പ്രകാരം വ്യവസ്ഥാപിതമായും ചട്ടങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിച്ചുവരുന്നതും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ കേരളത്തിലെ അഗതിഅനാഥ മന്ദിരങ്ങള്‍ ജെ.ജെ.ആക്ട് 2015 പ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സുപ്രീം കോടതിയില്‍ കേസ് നടത്തി വരികയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അഫിഡവിറ്റ് സ്വാഗതാര്‍ഹമാണ്. തുടര്‍ന്നും സ്ഥാപനങ്ങളുടെ നടത്തിപ്പിന് അനുകൂലമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്നും ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്നും അഭ്യര്‍ഥിക്കുന്നു.
4 സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന അണ്‍എയ്ഡഡ് സ്‌കൂളുകള്‍ അംഗീകാരമില്ലെന്ന പേരില്‍ അടച്ചുപൂട്ടാനുള്ള നീക്കങ്ങള്‍ ഉപേക്ഷിക്കണമെന്നും കേരള വിദ്യാഭ്യാസ ചട്ടം അനുശാസിക്കുന്ന സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും നിലവിലുള്ള ചട്ടങ്ങളില്‍ ഇളവ് അനുവദിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.
5 പുതുതായി പള്ളികള്‍ നിര്‍മിക്കുന്നതിന് ജില്ലാ കലക്ടറുടെ പ്രത്യേക അനുമതി ലഭിച്ചിരിക്കണമെന്ന ഉത്തരവ് പല സ്ഥലങ്ങളിലും മസ്ജിദുകളുടെ നിര്‍മാണത്തിന് തടസ്സമായി നില്‍ക്കുന്നു. മറ്റു കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന വ്യവസ്ഥകള്‍ മാത്രം പള്ളികളുടെ കാര്യത്തിലും ബാധകമാക്കി ഈ രംഗത്തെ പ്രയാസം ദൂരീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
6 മുസ്‌ലിം ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ച പല പദ്ധതികളും കാര്യക്ഷമമായി നടക്കുന്നില്ല. മദ്‌റസ മോഡണൈസേഷന്‍ പദ്ധതി, ഐ.ഡി.എം.ഐ. പദ്ധതി, വിവിധ സ്‌കോളര്‍ഷിപ്പുകള്‍, മറ്റു ക്ഷേമ പദ്ധതികള്‍ തുടങ്ങിയവക്ക് യഥാസമയം ഫണ്ട് ലഭ്യമാവുന്നില്ല. അവ കാര്യക്ഷമമാക്കാന്‍ നടപടി ഉണ്ടാവണമെന്നും തുകകളില്‍ കാലോചിതമായ വര്‍ധനവ് വരുത്തണമെന്നും അഭ്യര്‍ഥിക്കുന്നു.
7 പിന്നാക്ക പ്രദേശങ്ങളിലും ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ അധിവസിക്കുന്ന മേഖലകളിലും ഉപരിപഠനത്തിന് പരിമിതമായ സംവിധാനം മാത്രമാണുള്ളത്. അത്തരം പ്രദേശങ്ങളില്‍ ആവശ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
8 മുസ്‌ലിം സമുദായത്തിന്റെ രണ്ട് പ്രധാന ആഘോഷങ്ങളായ ഈദുല്‍ഫിത്വ്ര്‍, ബക്രീദ് എന്നിവ പ്രമാണിച്ച് വിദ്യാലയങ്ങള്‍ക്കും ഓഫീസുകള്‍ക്കും മൂന്ന് ദിവസം വീതം അവധി അനുവദിക്കണമെന്നത് ബന്ധപ്പെട്ട സമുദായത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യമാണ്. അനുകൂല നടപടി ഉണ്ടാവണമെന്ന് അഭ്യര്‍ഥിക്കുന്നു.
9 മധ്യവേനല്‍ അവധി കഴിഞ്ഞ് ഈ വര്‍ഷം സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ 1ന് വെള്ളിയാഴ്ചയാണെന്നറിയുന്നു. കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധമായ നടപടിയാണിത്. വെള്ളിയാഴ്ച റംസാന്‍ വ്രതമായത് കൊണ്ടും മുസ്‌ലിംകളെ സംബന്ധിച്ച് റംസാനിലെ വെള്ളിയാഴ്ചക്ക് പ്രത്യേകം പ്രാധാന്യമുള്ളത്‌കൊണ്ടും സ്‌കൂളുകള്‍ തുറക്കുന്നത് 04.06.2018 തിങ്കളാഴ്ചയിലേക്ക് മാറ്റണമെന്ന് അഭ്യര്‍ഥിക്കുന്നു. ജൂണ്‍ 16ന് (ശനിയാഴ്ച) ഈദുല്‍ ഫിത്്വര്‍ ആവാന്‍ സാധ്യതയുള്ളത് കൊണ്ട് അന്നെ ദിവസം പ്രവര്‍ത്തി ദിനമാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.
10 ഒരിക്കല്‍ ഹജ്ജും ഉംറയും നിര്‍വഹിച്ചവര്‍ക്ക് ഹജ്ജിനും ഉംറക്കും 2000സഊദി റിയാല്‍ അധികമായി നല്‍കണമെന്ന വ്യവസ്ഥ തീര്‍ത്ഥാടകര്‍ക്ക് അധികബാധ്യത വരുന്നതിനാല്‍ ഏറെ പ്രയാസമുണ്ടാക്കുന്നു. കേന്ദ്ര ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് സഊദി സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി ഈ വ്യവസ്ഥ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
11 പുതിയ കേന്ദ്ര ഹജ്ജ് നയത്തിലെ പല നിയമങ്ങളും കേരളത്തിലെ ഹാജിമാര്‍ക്ക് പ്രയാസങ്ങളുണ്ടാക്കുന്നവയാണ്. ഉദാ: 1) തുടര്‍ച്ചയായി അഞ്ച് വര്‍ഷം അപേക്ഷിച്ചവരെ നറുക്കെടുപ്പില്ലാതെ തെരഞ്ഞെടുക്കുന്നത് ഒഴിവാക്കിയത്. 2) ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നു കരിപ്പൂരിനെ മാറ്റിയത് തുടങ്ങിയവ. പുതിയ കേന്ദ്ര ഹജ്ജ് നയത്തിലെ ദോഷകരമായ തീരുമാനങ്ങള്‍ പുനഃപരിശോധിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
12 സംസ്ഥാന ഹജ്ജ് കമ്മിറ്റി, വഖ്ഫ് ബോര്‍ഡ്, നിര്‍ദ്ദിഷ്ട മദ്‌റസ ബോര്‍ഡ്, സര്‍വകലാശാലകള്‍, മുസ്‌ലിം ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സമിതികള്‍, കരിക്കുലം കമ്മിറ്റി തുടങ്ങിയവയില്‍ മുസ്‌ലിം സമുദായത്തിലെ മഹാഭൂരിപക്ഷത്തെയും പ്രതിനിധാനം ചെയ്യുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പ് വരുത്തണമെന്ന് അഭ്യര്‍ഥിക്കുന്നു.
13 കേരളത്തില്‍ അറബിക് സര്‍വകലാശാല രൂപീകരിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ സാമ്പത്തിക തൊഴില്‍ മേഖലകളില്‍ വലിയ സാധ്യതയുള്ളതാണ് അന്താരാഷ്ട്ര നിലവാരമുള്ള ഒരു അറബിക് യൂനിവേഴ്‌സിറ്റി എന്നത്. അറബിക് യൂനിവേഴ്‌സിറ്റി യാഥാര്‍ഥ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
14 തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ മടങ്ങി എത്തുന്നവരുടെ എണ്ണം ക്രമാധീതമായി വര്‍ധിച്ചുവരികയാണ്. വിദേശ രാഷ്ട്രങ്ങളില്‍ നിന്നു തിരിച്ചെത്തുന്നവര്‍ക്ക് പ്രത്യേക പുനരധിവാസ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
15 സംശയത്തിന്റെ നിഴലിലും നിക്ഷിപ്ത താല്‍പര്യങ്ങളാലും നിരപരാധികളായ നിരവധി ചെറുപ്പക്കാര്‍ സംസ്ഥാനത്തിനകത്തും പുറത്തും ജയിലിലും മറ്റും പീഡിപ്പിക്കപ്പെടുന്നുണ്ട്. ആഭ്യന്തര വകുപ്പിന്റെ കൂടുതല്‍ ജാഗ്രതയും സൂക്ഷ്മതയും ഇക്കാര്യത്തില്‍ ഉണ്ടാവണമെന്നും നിരപരാധികള്‍ ഒരു കാരണവശാലും ശിക്ഷിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവരുതെന്നും അഭ്യര്‍ഥിക്കുന്നു.
16 സംസ്ഥാനത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‌ലിം കുട്ടികള്‍ക്ക് മതനിയമങ്ങള്‍ അനുസരിച്ച് വസ്ത്രധാരണം നടത്താനും ആരാധനകള്‍ നിര്‍വഹിക്കാനും കഴിയാത്ത സ്ഥിതിവിശേഷവും അഖിലേന്ത്യാതലത്തില്‍ നടത്തുന്ന 'നീറ്റ്' പോലുള്ള പരീക്ഷകളില്‍ വ്യക്തി സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന വിധത്തിലും മതനിയമങ്ങളെ അവഹേളിക്കുന്ന രീതിയിലും വിദ്യാര്‍ഥികള്‍ക്ക് വലിയ പ്രയാസമുണ്ടാക്കിയ അനുഭവങ്ങളുണ്ട്. മേലില്‍ ഇതാവര്‍ത്തിക്കാതിരിക്കാന്‍ നടപടി ഉണ്ടാവണമെന്ന് അഭ്യര്‍ഥിക്കുന്നു.
17 ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനും വിദ്യാഭ്യാസ സാമൂഹിക സാമ്പത്തിക പുരോഗതിക്കും പ്രശ്‌നങ്ങള്‍ക്ക് അതിവേഗ പരിഹാരമുണ്ടാവുന്നതിനും വ്യത്യസ്ത വകുപ്പുകളുടെ കീഴിലെ വിവിധ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാനത്ത് ഒരു ന്യൂനപക്ഷ മന്ത്രാലയം രൂപീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ അറബി അധ്യാപക നിയമനത്തിന് കെ.ഇ.ആര്‍ നിര്‍ദേശിച്ച യോഗ്യതകള്‍ക്ക് പുറമെ ട്രൈനിങ് കൂടി വേണമെന്ന പുതിയ നിര്‍ദേശം പുനഃപരിശോധിക്കുക തുടങ്ങി സമഗ്രവും പ്രസക്തവുമായ നിര്‍ദേശങ്ങളും ആവശ്യങ്ങളുമാണ് സമസ്ത മുന്നോട്ട് വച്ചത്. ചര്‍ച്ചക്കൊടുവില്‍ മറുപടി പറഞ്ഞ മുഖ്യമന്ത്രി തന്റെ സര്‍ക്കാര്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ചെയ്ത ക്ഷേമപ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച ശേഷം ചര്‍ച്ചയില്‍ സംഘടനകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് ഓരോന്നിനും പ്രതികരിച്ചുകൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്. പതിവ് ചര്‍ച്ചകളില്‍ നിന്നും മറുപടിയില്‍ നിന്നും വ്യത്യസ്തമായ ഒരു സമീപനമാണ് സംഘടനകള്‍ മുഖ്യമന്ത്രിയില്‍ നിന്നു പ്രതീക്ഷിക്കുന്നത്.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ 'ഇവിടെ ഒന്നും നടക്കുന്നില്ല, എന്ന വിചാരം മാറ്റി ചിലതൊക്കെ നടക്കും' എന്ന തോന്നലുണ്ടാക്കാന്‍ കഴിഞ്ഞാല്‍ 19ലെ യോഗത്തിന്റെ വിജയമായി കണക്കാക്കാം. അല്ലാത്തപക്ഷം മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി അടുത്ത വര്‍ഷവും ഇതുപോലൊരു കൂടലും പിരിയലും മാത്രം ബാക്കിയാവും. അങ്ങനെ ആവാതിരിക്കട്ടെ എന്നാണ് മുസ്‌ലിം സംഘടനകള്‍ ആഗ്രഹിക്കുന്നത്.

(സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജരാണ് ലേഖകന്‍)


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago