മദ്യഷാപ്പിനെതിരേ സമരം: വൈദികരെയടക്കം അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധം വ്യാപകം
മട്ടാഞ്ചേരി: പാണ്ടിക്കുടിയില്‍ യാതൊരുവിധ ലൈസന്‍സുകളുമില്ലാതെ വീട്ടിനുള്ളില്‍ നടക്കുന്ന മദ്യവില്‍പനക്കെതിരേ പ്രതിഷേധിച്ച വൈദീകരേയും രാഷ്ട്രീയ നേതാക്കളെയും പൊലിസ് അറസ്റ്റു ചെയ്ത നടപടി പ്രതിഷേധത്തിലേക്ക്. അനധികൃതമായി വീട് കേന്ദ്രീകരിച്ചുള്ള മദ്യവിപണനമാണ് പ്രദേശവാസികളും വൈദീകരും ചേര്‍ന്ന് തടഞ്ഞത്. അനധികൃത വില്‍പനക്കെതിരെ നടപടിയെടുക്കേണ്ട നിയമ പാലകരാണ് ഇതില്‍ പ്രതിഷേധം മുഴക്കിയവരെ അറസ്റ്റു ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. കണ്‍സ്യൂമര്‍ ഫെഡിന്റെ ഔട്ട് ലെറ്റ് എന്നാണ് പൊലിസ് പറയുന്നതെങ്കിലും ഇതുവരെ നഗരസഭയുടെ ലൈസന്‍സിന് അപേക്ഷിച്ചിട്ടു പോലുമില്ലായെന്ന് ഡിവിഷന്‍ കൗണ്‍സിലര്‍ തന്നെ പറയുന്നു.
വീട്ടിനകത്ത് മദ്യ കച്ചവടം ചെയ്യുന്നതിന് പൊലീസ് സംരക്ഷണം എന്നത് രാജ്യത്ത് കേട്ടുകേള്‍വി പോലുമില്ലാത്ത നടപടിയാണ്. ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മദ്യവില്‍പനശാലയും ബിയര്‍ വൈന്‍ പാര്‍ലറും മാറ്റണമെന്ന ജനകീയ ആവശ്യം നിലനില്‍ക്കെയാണ് ഈ രണ്ട് സ്ഥാപനങ്ങളുടെയും തൊട്ട് സമീപത്തായി പുതിയ മദ്യവില്‍പനശാല ആരംഭിച്ചത്. മദ്യശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റിലേ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. ബി.ജെ.പി കൊച്ചി മണ്ഡലം പ്രസിഡന്റ് പ്രവീണ്‍ ദാമോദര പ്രഭുവാണ് ബുധനാഴ്ച സത്യാഗ്രഹം അനുഷ്ഠിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തര്‍ സത്യാഗ്രഹസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് സമരപന്തല്‍ സന്ദര്‍ശിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് സി.എ.ജാസ്മീന്‍ ,മീഡിയാ സെക്രട്ടറി പി.ബി.ഖാലിദ്, തന്‍വീറ ,ഷബ്‌ന എന്നിവരാണ് പന്തല്‍ സന്ദര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."