സുരക്ഷിത ഭവനം പദ്ധതി; താക്കോല്‍ ദാനം നടത്തി
ആലുവ: നിര്‍ധനര്‍ക്ക് സുരക്ഷിതമായ പാര്‍പ്പിടം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള ആക്ഷന്‍ ഫോഴ്സും ജി.പി ചാരിറ്റബിള്‍ ട്രസ്റ്റും വിവിധ സംഘടനകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന സുരക്ഷിത ഭവനം പദ്ധതിയുടെ അഞ്ചാമാത് വീടിന്റെ താക്കോല്‍ ദാനം നടത്തി. പാനായികുളം ചിറയം സ്വദേശി പരേതനായ കുന്നത്തുപറമ്പില്‍ കുഞ്ഞന്റെ ഭാര്യ ഗിരിജയും രണ്ടു പെണ്‍കുട്ടികളും അടങ്ങുന്ന കുടുംബത്തിനാണു വീടിനു നിര്‍മ്മിച്ചു നല് കിയിരിക്കുന്നത്.
മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ താക്കോല്‍ ദാനം നിര്‍വഹിച്ചു. സിനിമ സംവിധായകന് നാദിര്‍ഷ മുഖ്യാതിഥിയായിരുന്നു. കേരള ആക്ഷന്‍ ഫോഴ്സ് സംസ്ഥാന പ്രസിഡന്റ് ഡോ. ടോണി ഫെര്‍ണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.സി.എം ഹൈദരാലി പദ്ധതി വിശദീകരണം നടത്തി.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു ചുള്ളിക്കാട്, വൈസ് പ്രസിഡന്റ് ബീന ബാബു, ആലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധമണി ജെയ് സിങ്ങ്, വൈസ് പ്രസിഡന്റ് പി.എന്‍ ഉണ്ണി, ബ്ലോക്ക് പഞ്ചായത്തംഗം ഹമീദ് ഷാ, പഞ്ചായത്തംഗം റൂബി ജസ്റ്റിന്, മുഹമ്മദ് ഇക്ബാല്‍, എ.എം അബ്ദുള്‍ കരീം, എം.സുരേഷ് , ജോസ് മാവേലി, പ്രിന്‍സ് കുര്യക്കോസ് എന്നിവര്‍ സംസാരിച്ചു. ജോവി തോമസ് സ്വാഗത വും എ.എസ്. രവിചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."