പൊങ്ങന്‍ചുവട് ആദിവാസി കോളനിയില്‍ കാട്ടാന ശല്യം രൂക്ഷം
പെരുമ്പാവൂര്‍: വേങ്ങൂര്‍ പഞ്ചായത്തിലെ പൊങ്ങന്‍ചുവട് ആദിവാസി കോളനിയില്‍ കാട്ടാന ശല്യം രൂക്ഷം. കഴിഞ്ഞ ദിവസങ്ങളില്‍ ആറോളം വിടുകളും കൃഷിയിടങ്ങളും ആനകള്‍ കൂട്ടമായി എത്തി നാശനഷ്ടങ്ങള്‍ വരുത്തി.ഇതിന് പുറമെ മനുഷ്യജീവനും ഭീഷണിയാകുന്ന സാഹജര്യമാണ് നിലവില്‍ ഉള്ളത്, കഴിഞ്ഞ ആഴ്ച കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും കോളനിയിലെ മഹേഷ് എന്ന യുവാവ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് പൊങ്ങംചുവട് ആദിവാസി കോളനിയിലെ ആദിവാസികള്‍ക്ക് തൊഴിലിനും ദൈനംതിനജീവിതത്തിനുമായി നഗരത്തെ ആശ്രയിച്ചിരുന്നവര്‍ക്ക് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. പകല്‍ സമയങ്ങളില്‍ പോലും കാട്ടാനകളുടെ ആക്രമണം ഭയന്ന് കുട്ടികള്‍ക്ക് സ്‌കുളില്‍ പോയി പഠിക്കുന്നതിന് കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത് ആദിവാസികള്‍ക്ക് സൗജന്യമായി ലഭിക്കേണ്ട ആനുകുല്യങ്ങള്‍ പലതും ഇടനിലക്കാര്‍ തട്ടിയെടുക്കുകയാണെന്ന ആക്ഷേപവും ഇതിനിടയില്‍ ഉയരുന്നുണ്ട്.
കാട്ടാനകള്‍ തകര്‍ത്ത വിടുകള്‍ക്കും കൃഷികള്‍ക്കും വന്‍ നാശനഷ്ടമുണ്ടായിട്ടും എം.എല്‍.എ അടക്കമുള്ള അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ലന്നാണ് പരക്കെ ആക്ഷേപം. പതിവുപോലെ കോളനിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നരക്കോടി രൂപ അനുവദിച്ചിട്ടുണ്ട് എന്നാണ് എം.എല്‍.എ. പറയുന്നത്.
വാഗ്ദാനങ്ങള്‍ അല്ലാതെ മറ്റൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് കോളനി നിവാസികള്‍ പറയുന്നത് ഇടമലയാര്‍ ഡാമില്‍ നിന്ന് ഉള്‍വനത്തിലുടെ ഏഴ് കിലോമീറ്റര്‍ ദൂരത്തിലുള്ള കോളനിയില്‍ കാട്ടാനകള്‍ അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം തടയുന്നതിന് വൈദ്യൂതി വേലികള്‍ സ്ഥാപിക്കണമെന്ന ആവിശ്യം ശക്തമാവുകയാണ്.
കാട്ടാന ശല്യത്തിനെതിരെ കോളനി നിവാസികള്‍പലതവണഅധികൃതര്‍ക്ക് പരാതികളള്‍ നല്‍കിയിട്ടും അധികാരികള്‍ മൗനത്തിലാണ്. ഇതിനെതിരെ കഴിഞ്ഞ ദിവസം വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരങ്ങള്‍ സങ്കെടുപ്പിച്ചെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ല. പൊങ്ങന്‍ ചുവട് ആദിവാസി കോളനിയില്‍ നിന്നും സമീപ പഞ്ചായത്തിലെത്താന്‍ ഏകദേശം അനപത് കിലോമീറ്ററോളം ചുറ്റി കറങ്ങേണ്ട അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."