HOME
DETAILS

രാരീരം പദ്ധതി ഉദ്ഘാടനം ചെയ്തു

  
backup
May 22 2018 | 03:05 AM

%e0%b4%b0%e0%b4%be%e0%b4%b0%e0%b5%80%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%98%e0%b4%be%e0%b4%9f%e0%b4%a8%e0%b4%82-%e0%b4%9a

 

ചെറുതോണി: ആയുര്‍വേദത്തിന്റെ പരമ്പരാഗത വിജ്ഞാനം ഗര്‍ഭിണീപരിചരണത്തിനും പ്രസവാനന്തര ശുശ്രൂഷക്കും നവജാത ശിശു പരിചരണവും പ്രദാനം ചെയ്യുന്ന രാരീരം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വൈദ്യുതവകുപ്പ് മന്ത്രി എം.എം മണി നിര്‍വഹിച്ചു.
ഇടുക്കി പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. പ്രസവശുശ്രൂഷ രംഗത്ത് ആയുര്‍വ്വേദത്തിന്റെ പാരമ്പര്യ അറിവ് ഉപയോഗപ്പെടുത്തി സംസ്ഥാനതത് നടപ്പാക്കുന്ന പദ്ധതി വിജയമാണെങ്കില്‍ ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പദ്ധതി വിശദീകരിച്ച ആയുഷ്മിന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. എം. സുഭാഷ് പറഞ്ഞു.
നാഷണല്‍ ആയുഷ്മിഷന്‍ വിഭാവനം ചെയ്ത ഗര്‍ഭിണിക്ക് നല്ല പരിചരണം, പ്രസൂതികക്ക് പരമ്പരാഗതമായ ആയുര്‍വ്വേദ പരിചരണം, നവജാത ശിശുവിന് പരമ്പരാഗതമായി നല്‍കുന്ന എണ്ണ തേച്ചുകുളിയുള്‍പ്പെടെയുള്ള പരിചരണം തുടങ്ങിയവ നല്‍കും. രാരീരം പ്രോജക്ടിന്റെ ഏറ്റവും വലിയ പ്രത്യേകത നിലവില്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത വിധത്തില്‍ പ്രസവാനന്തര ശുശ്രൂഷയും ശിശു പരിചരണവും മാറിക്കൊണ്ടിരിക്കുമ്പോള്‍ ശരിയായ ശാസ്ത്രീയമായ ആധികാരികമായ പരിചരണം സംവിധാനത്തിന്റെ സഹായത്തിലൂടെ നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പദ്ധതി നടപ്പാക്കുന്ന പ്രദേശങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. അതതു ഡിസ്‌പെന്‍സറി ആശുപത്രി സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്തിലെ തിഞ്ഞെടുക്കപ്പെട്ട ആശ പ്രവര്‍ത്തകര്‍ക്ക് പ്രസവാനന്തര ശുശ്രൂഷയില്‍ പരിശീലനം നല്‍കും.
ജോയ്‌സ് ജോര്‍ജ്ജ് എം.പി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ.കെ. ജമുന, ഡി.എം.ഒ ഡോ.എം.എന്‍. വിജയാംബിക, ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജന്‍, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ സി.വി വര്‍ഗ്ഗീസ്, ജോര്‍ജ് വട്ടപ്പാറ, ഡി.പി.എം ഡോ. സുജിത് സുകുമാരന്‍, പി.കെ. ജയന്‍, ഡോ. കെ.സി രാധാമണി എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  23 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  23 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  23 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  23 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  23 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  23 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  23 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  23 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  23 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  23 days ago