മലങ്കര ഡാമിന്റെ പരിസരത്തേക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണം വരുന്നു
മുട്ടം: മലങ്കര ഡാമിന്റെ പരിസരങ്ങളിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം വരുന്നു. ഡാമിന്റെ തീരങ്ങളില്‍ എത്തുന്നവരുടെ ടൂറിസ്റ്റ് വാഹനങ്ങളും ഡാമിന്റെ ചുറ്റിലും മണ്ണിട്ടുയര്‍ത്തിയ ഭാഗങ്ങളില്‍ ഡ്രൈവിങ് പഠിക്കാന്‍ എത്തുന്നവരുടെ വാഹനങ്ങളും വെളളത്തില്‍ വീണ് വ്യാപകമായി അപകടങ്ങള്‍ ഉണ്ടാകുന്നതിനെ തുടര്‍ന്നാണ് ഡാമിന്റെ ചുറ്റുപ്രദേശങ്ങളിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അധികാരികള്‍ ആലോചിക്കുന്നത്.
ഇത് സംബന്ധിച്ച് മുട്ടം പൊലിസും മുട്ടം എം.വി.ഐ.പി അധികാരികളും ധാരണയിലെത്തുകയും ചെയ്തു. എം.വി.ഐ.പി എക്സി. എന്‍ജിനിയറെ വിവരം അറിയിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറക്ക് ഡാമിന്റെ വൃഷ്ടി പ്രദേശത്തേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുട്ടം എം.വി.ഐ.പി.അസിസ്റ്റന്റ് എക്സി. എഞ്ചിനിയര്‍ പറഞ്ഞു.
ഡാമിന്റെ നിരപ്പായ സ്ഥലത്ത് ഡ്രൈവിംഗ് പഠിക്കാന്‍ എത്തിയ കരിങ്കുന്നത്തുളള വീട്ടമ്മ കഴിഞ്ഞ ശനിയാഴ്ചയും ഇടവെട്ടിയിലുളള വീട്ടമ്മ കഴിഞ്ഞ മാര്‍ച്ച് മാസത്തിലും അപകടത്തില്‍പ്പെട്ടിരുന്നു.
ഇതേ തുടര്‍ന്നാണ് ഡാമിന്റെ പ്രദേശങ്ങളിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിക്കാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."