HOME
DETAILS

ബാബരി: മധ്യസ്ഥത പരിഹാരമാവില്ല

  
backup
March 22 2017 | 21:03 PM

%e0%b4%ac%e0%b4%be%e0%b4%ac%e0%b4%b0%e0%b4%bf-%e0%b4%ae%e0%b4%a7%e0%b5%8d%e0%b4%af%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%a4-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b0%e0%b4%ae%e0%b4%be

അയോധ്യയിലെ ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കം കോടതിക്കുപുറത്ത് മധ്യസ്ഥതയിലൂടെ പരിഹരിച്ചുകൂടേ എന്ന സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ അഭിപ്രായപ്രകടനം പ്രായോഗികമാവുകയില്ല. ഇതുസംബന്ധിച്ച് നിരവധി തവണ മധ്യസ്ഥ ചര്‍ച്ചകളും ഇരു കക്ഷികള്‍ തമ്മിലും നടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ടിട്ടേയുള്ളൂ. ഇത്തരമൊരു പശ്ചാത്തലത്തില്‍ സ്ഥിരം വ്യവഹാരി സുബ്രഹ്മണ്യം സ്വാമിയുടെ ഇടപെടലിലൂടെ ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ നടത്തിയ അഭിപ്രായപ്രകടനം ബാബരി മസ്ജിദ് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാവാനും പ്രശ്‌നം പ്രശ്‌നമായിത്തന്നെ നിലനിര്‍ത്താനും മാത്രമേ ഉതകൂ. അതാണ് ഹിന്ദുത്വ ശക്തികളും ആഗ്രഹിക്കുന്നത്. 2019ലെ തെരഞ്ഞെടുപ്പിന് ഇതവര്‍ക്ക് അനിവാര്യവുമാണ്.
2010 സപ്തംബര്‍ 30ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് അയോധ്യയിലെ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും നിര്‍മോഹി അഖാഡയ്ക്കുമായി വിഭജിക്കണമെന്ന് വിധിച്ചിരുന്നു. ഇതിനെതിരെയുള്ള അപ്പീല്‍ ഹരജികള്‍ ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സുബ്രഹ്മണ്യം സ്വാമി കോടതിയെ സമീപിച്ചത്. കേസില്‍ കക്ഷിയല്ലാത്ത സുബ്രഹ്മണ്യം സ്വാമിയുടെ ഇടപെടല്‍ ദുരുദ്ദേശ്യത്തോടെയാണ്. സുബ്രഹ്മണ്യം സ്വാമിയുടെ ഇടപെടലും യു.പി മുഖ്യമന്ത്രിയായി സ്വാമി ആദിത്യനാഥിന്റെ സ്ഥാനാരോഹണവും തുടര്‍ന്നുവന്ന മധ്യസ്ഥ താല്‍പര്യങ്ങളും ബാബരി മസ്ജിദ് ഭൂമി സ്വന്തമാക്കാന്‍ വേണ്ടിയുള്ളതാണെന്ന് തോന്നിപ്പോകുന്നു.

കഴിഞ്ഞ 40 വര്‍ഷമായി വ്യവഹാരത്തില്‍ കുടുങ്ങിക്കിടക്കുന്ന ബാബരി മസ്ജിദ് പ്രശ്‌നം വീണ്ടും പൊതുസമൂഹത്തില്‍ ചര്‍ച്ചാവിഷയമാക്കാനുള്ള സംഘ്പരിവാര്‍ തന്ത്രമായി മാത്രമേ മധ്യസ്ഥ ചര്‍ച്ചയ്ക്കുള്ള അവരുടെ താല്‍പര്യത്തെ കാണാനാകൂ. ആര്‍.എസ്.എസ് അടക്കമുള്ള സംഘ്പരിവാര്‍ കക്ഷികള്‍ ചീഫ് ജസ്റ്റിസിന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്തതും ഇതിന്റെ അടിസ്ഥാനത്തിലാണ്. നിയമപരമായി ഒരിക്കലും ബാബരി മസ്ജിദ് സംഘ്പരിവാറിന് കിട്ടുകയില്ല എന്ന് മറ്റാരേക്കാളും അവര്‍ക്ക് തന്നെ ബോധ്യമാണ്. ബാബരി മസ്ജിദ് മുസ്‌ലിംകളുടേതാണെന്ന് രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ കേസില്‍ കക്ഷികളായ വഖ്ഫ് ബോര്‍ഡിനും മുസ്‌ലിംസംഘടനകള്‍ക്കും തികഞ്ഞ ബോധ്യവുമുണ്ട്. അതുകൊണ്ടാണ് കോടതിവിധി അംഗീകരിക്കുമെന്ന് മുസ്‌ലിംനേതാക്കള്‍ പറയുന്നതും. സര്‍ക്കാരിന്റെ കൈയിലുള്ള രേഖകള്‍ പ്രകാരം ബാബരി മസ്ജിദ് ഭൂമി യു.പിയിലെ സുന്നി വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണ്. ഈ ആധികാരികത തന്നെയാണ് ബാബരി മസ്ജിദ് ഭൂമിയില്‍ മുസ്‌ലിംകള്‍ക്കുള്ള അവകാശം അരക്കിട്ടുറപ്പിക്കുന്നതും. സംഘ്പരിവാറിന് ഇതറിയാവുന്നതുകൊണ്ടാണ് കോടതിക്ക് പുറത്തുവച്ച് മധ്യസ്ഥതയിലൂടെ പരിഹരിക്കാമെന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നത്. ബാബരി മസ്ജിദ് കിട്ടിയാല്‍ മറ്റു പള്ളികള്‍ക്കു മേലും നടത്തുന്ന അവകാശവാദം സാധിപ്പിച്ചെടുക്കാമെന്ന് അവര്‍ കരുതുന്നുണ്ടാകണം.
സുന്നി വഖ്ഫ് ബോര്‍ഡും മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡും കോടതി എന്തു വിധിക്കുന്നു അത് സ്വീകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് പറയുന്നത് തെളിവുകളുടെയും കൈവശമുള്ള രേഖകളുടെയും അടിസ്ഥാനത്തിലാണ്.

1526 ല്‍ ബാബര്‍ ചക്രവര്‍ത്തി പണിത ബാബരി മസ്ജിദ് 1949 വരെ പള്ളിയായിതന്നെ നിലനിന്നതാണ്. അതുവരെ ആരും അതിന്മേല്‍ രാമജന്മഭൂമിയാണെന്ന അവകാശവാദം ഉന്നയിച്ചിരുന്നില്ല. 1949 ഡിസംബര്‍ 22ന് അര്‍ധരാത്രിയില്‍ അയോധ്യയിലെ ഹിന്ദു പുരോഹിതന്‍ മഹന്ത് ദ്വഗിജയ്‌നാഥിന്റെ നേതൃത്വത്തില്‍ പള്ളിയില്‍ രാമവിഗ്രഹങ്ങള്‍ സ്ഥാപിക്കുകയായിരുന്നു. പള്ളി നിലനില്‍ക്കുന്ന സ്ഥലം രാമജന്മഭൂമിയാണെന്ന് അവകാശപ്പെട്ടായിരുന്നു ഈ പ്രവര്‍ത്തി. ഇവര്‍ക്കനുകൂലമായി മലയാളിയും ഫൈസാബാദ് കലക്ടറുമായിരുന്ന കെ.കെ നായര്‍ നിലപാടെടുത്തു. അദ്ദേഹം പള്ളി പൂട്ടിച്ചു. മുസ്‌ലിംകള്‍ക്ക് അവകാശപ്പെട്ട പള്ളി തിരിച്ചുകിട്ടാനായി അന്നുമുതല്‍ യു.പിയിലെ സുന്നി വഖ്ഫ് ബോര്‍ഡും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡും ഇതര മുസ്‌ലിം സംഘടനകളും നിയമത്തിന്റെ വഴിയില്‍ പോരാട്ടത്തിലാണ്.

1986ല്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി പള്ളിയുടെ കവാടങ്ങള്‍ ക്ഷേത്രാരാധനയ്ക്ക് തുറന്നുകൊടുത്തതോടെയാണ് ബി.ജെ.പി രാഷ്ട്രീയായുധമായി ഇത് ഏറ്റെടുത്തത്. 1992 ഡിസംബര്‍ ആറിന് എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ പള്ളി തകര്‍ത്തത് ഇതിനെ തുടര്‍ന്നായിരുന്നു. പള്ളി തകര്‍ത്തതിന്റെ ഗൂഢാലോചനയില്‍നിന്നു അദ്വാനിയെയും മുരളിമനോഹര്‍ ജോഷിയെയും മറ്റു നേതാക്കളെയും ഒഴിവാക്കാനാവില്ലെന്ന കോടതി വിധി വന്നത് ഈയിടെയാണ്. അദ്വാനിയെ കുറ്റവിമുക്തനാക്കാനും കൂടിയാകണം യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയായി വന്നതിന് തൊട്ടുപിന്നാലെ വന്ന മധ്യസ്ഥ പ്രലോഭനങ്ങള്‍. പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമായി മാത്രമേ ഇത്തരം സ്വാഗതോക്തികളെ കാണാനാകൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  2 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  2 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  2 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  2 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  2 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  2 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  2 months ago