HOME
DETAILS
MAL
പാലിയേറ്റീവ് ബോധവല്‍ക്കരണ ക്ലാസ്
backup
March 22 2017 | 21:03 PM
തൃശൂര്‍: പാലിയേറ്റീവ് കെയറും സാമൂഹ്യപ്രസക്തിയും എന്ന വിഷയത്തെ ആസ്പദമാക്കി തൃശൂര്‍ രാമവര്‍മ്മപുരം കേരള പൊലിസ് അക്കാദമിയില്‍ ആല്‍ഫയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കെ. പദ്മകുമാര്‍ ഐ.പി.എസ് (എ.ഡി.ജി.പി & ഡയറക്ടര്‍, കേരള പൊലിസ് അക്കാദമി, തൃശൂര്‍) ഉദ്ഘാടനംചെയ്തു. പാലിയേറ്റീവ് പരിചരണത്തെക്കുറിച്ച് ഡോ. ആനന്ദം ഗോപിനാഥനും (മെഡിക്കല്‍ ഹെഡ്, ആല്‍ഫ തൃശൂര്‍) പാലിയേറ്റീവ് പരിചരണത്തില്‍ ഫിസിയോ തെറാപ്പിയുടെ പ്രസക്തിയെക്കുറിച്ച് യു. അജീഷും (സീനിയര്‍ ഫിസിയോ തെറാപ്പിസ്റ്റ്, ആല്‍ഫ) ക്ലാസുകള്‍ നയിച്ചു. തുടര്‍ന്ന് ചര്‍ച്ചയ്ക്ക് ആല്‍ഫ വളന്റിയര്‍ രമണി ടീച്ചര്‍ നേതൃത്വംനല്കി. സി.കെ രാമചന്ദ്രന് (സുപ്രï് ഓഫ് പൊലിസ്(ട്രെയിനിങ്) & അസി. ഡയറക്ടര്‍) സ്വാഗതവും വില്‍സണ്‍ പി. ജോണ്‍ (വളïിയര്‍, ആല്‍ഫ തൃശൂര്‍) നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."