HOME
DETAILS

നിപാ വൈറസ്: പ്രതിരോധം പ്രധാനം

  
backup
May 22 2018 | 04:05 AM

%e0%b4%a8%e0%b4%bf%e0%b4%aa%e0%b4%be-%e0%b4%b5%e0%b5%88%e0%b4%b1%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0

 


പേരാമ്പ്ര: നിപാ വൈറസിനെ കുറിച്ച് നിലനില്‍ക്കുന്നത് നിരവധി ദുരൂഹതകള്‍. വൈറസ് ബാധയേറ്റവരുടെ സ്രവങ്ങളിലൂടെയും അവരുമായുള്ള സമ്പര്‍ക്കങ്ങളിലൂടെയും വായുവിലൂടെയുമാണ് നിപാ വൈറസ് പടരുക എന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിശദീകരണം. വവ്വാലുകളാണ് രോഗം പടരാനുള്ള പ്രധാന കാരണമെന്നാണ് കണ്ടെത്തല്‍. എന്നാല്‍ നിപാ വൈറസ് മൂലം പേരാമ്പ്രക്കടുത്ത് പന്തീരിക്കര സൂപ്പിക്കടയില്‍ മൂന്നുപേര്‍ മരിച്ച കുടുംബത്തിലെ അവരോടൊപ്പം താമസിച്ച മറ്റു രണ്ടുപേരില്‍ രോഗലക്ഷണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
രോഗം ബാധിച്ചപ്പോള്‍ അവരെ പരിചരിക്കുകയും അടുത്ത് ഇടപഴകുകയും ചെയ്ത ഇവരുടെ ഇളയ സഹോദരനും മാതാവുമാണ് രോഗത്തിന്റെ യാതൊരുവിധ ലക്ഷണവും ഇല്ലാതെ കഴിയുന്നത്. ഈ മാസം അഞ്ചിന് മരിച്ച സാബിത്തിന്റെ മൃതദേഹം സാധാരണ മൃതദേഹങ്ങള്‍ കുളിപ്പിക്കുന്നത് പോലെയാണ് ശുദ്ധിയാക്കിയത്. ഇതില്‍ പങ്കാളികളായവര്‍ക്കും ഇതുവരെ രോഗ ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഇവരെ പരിചരിച്ച നഴ്‌സുമാര്‍, കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച സ്വാലിഹിന്റെ ഭാര്യ ഹാത്തിഫ എന്നിവര്‍ക്ക് രോഗം പടരുകയും ചെയ്തു. പരസ്പരം ഇടപഴകിയ ചിലര്‍ക്ക് വൈറല്‍ ബാധ ഏല്‍ക്കുകയും ചിലര്‍ക്ക് ഏല്‍ക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ഇതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ ആരോഗ്യവകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല.
രോഗ പ്രതിരോധ ശേഷിയിലെ വ്യതിയാനമാണ് ഇതിന് കാരണമായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. നിപാ വൈറസ് സ്ഥിരീകരിച്ചവരുമായി ഇടപഴകിയവരെ ആരോഗ്യവകുപ്പ് പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കിയെങ്കിലും അസ്വാഭാവികമായി ഒന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരുടെ രക്ത പരിശോധനയും നടത്തിയിരുന്നു. ഈ കുടുംബത്തില്‍ മരിച്ചവരടക്കം രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേരും ആദ്യം വ്യത്യസ്ത ലക്ഷണങ്ങളാണ് കാണിച്ചിരുന്നതെന്ന് ഇവരുടെ ബന്ധുക്കള്‍ പറയുന്നു. തളര്‍ച്ചയും മറ്റു ലക്ഷണങ്ങളും മൂലം ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആന്തരികാവയവങ്ങള്‍ തകരാറിലാവുകയും ശേഷം പനി വരികയും ബോധം നഷ്ടപ്പെടുകയും ചെയ്യുകയായിരുന്നുവെന്നും പിന്നീട് മരണം സംഭവിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു.
മെയ് അഞ്ചിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ച സാബിത്തിനെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നുവെങ്കില്‍ മറ്റു മരണങ്ങള്‍ തടയാമായിരുന്നുവെന്ന നിരീക്ഷണവും ആരോഗ്യ പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നുണ്ട്. വവ്വാലുകള്‍ വ്യാപകമായി കാണപ്പെടുന്ന പ്രദേശമാണ് പേരാമ്പ്ര. നിപ വൈറസ് പടരുന്നത് തടയാന്‍ വവ്വാലുകളെ കൂട്ടത്തോടെ നശിപ്പിക്കേണ്ടി വരുമോ എന്നാണ് പ്രദേശത്തുകാര്‍ ചോദിക്കുന്നത്.
വവ്വാലുകള്‍ ധാരാളം കാണപ്പെടുന്ന ഇവിടങ്ങളില്‍ കഴിയുന്ന മറ്റാരിലും രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല എന്നതും വലിയ ദുരൂഹത ഉയര്‍ത്തുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലമോ മറ്റു പ്രകൃതി പ്രതിഭാസങ്ങള്‍ മൂലമോ അപൂര്‍വമായി ജനിതക മാറ്റം സംഭവിച്ച വവ്വാലുകളാണ് നിപ വൈറസ് പടര്‍ത്തുന്നതെന്ന അനുമാനങ്ങളും ചില ആരോഗ്യ വിദഗ്ധര്‍ മുന്നോട്ടു വെക്കുന്നുണ്ട്. എന്നാല്‍ വിദഗ്ധ പരിശോധനകള്‍ വഴി മാത്രമേ ഇത് സ്ഥിരീകരിക്കാനാവൂ. പനി മൂലം മരണപ്പെടുന്ന കേസുകളെല്ലാം നിപ വൈറസ് മൂലമാണ് മരിച്ചത് എന്ന പ്രചരണവും വ്യാപകമായി നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ചില മാധ്യമങ്ങള്‍ ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതായി ആരോഗ്യ മന്ത്രിയും വെളിപ്പെടുത്തിയിരുന്നു. നിപ വൈറസിനെ സംബന്ധിച്ച് ധാരാളം വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വാസത്തില്‍ എടുക്കരുതെന്നും ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങളും സന്ദേശങ്ങളും യഥാര്‍ത്യമാണെന്ന് ഉറപ്പുവരുത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
നിപാ വൈറസ് ബാധിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചതിനെ തുടര്‍ന്ന് ആ പ്രദേശങ്ങളില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞു പോവുകയാണെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രദേശത്തെ ജനങ്ങള്‍ ഏറെ ഭീതിതമായ അവസ്ഥയിലാണ് കഴിയുന്നതെന്ന പ്രചാരണവും ഇവര്‍ തള്ളിക്കളഞ്ഞു. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തരത്തിലുള്ള ഭീതിജനകമായ അവസ്ഥ പേരാമ്പ്രയില്‍ ഇല്ലെന്ന് ഇവിടുത്തെ നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  21 minutes ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  an hour ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago