HOME
DETAILS
MAL
കക്കാടംപൊയിലില്‍ മരംമുറിയും കുന്നിടിക്കലും തകൃതി
backup
May 22 2018 | 04:05 AM
അരീക്കോട്: ജില്ലയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കക്കാടംപൊയിലില്‍ മരംമുറിക്കുന്നത് വ്യാപകമായി തുടരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ആയിരക്കണക്കിന് മരങ്ങളാണ് ഇവിടെ നിന്നും മുറിച്ചുമാറ്റിയത്.
പരിസ്ഥിതി ദുര്‍ബല പ്രദേശമായി വിജ്ഞാപനം ചെയ്യപ്പെട്ട ഭൂമി വരെ ഉള്‍ക്കൊള്ളുന്ന വാര്‍ഡിലാണ് കക്കാടംപൊയില്‍ നില കൊള്ളുന്നത്. വ്യവസായ സ്ഥാപനങ്ങള്‍, ഫാമുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയവ സ്ഥാപിക്കാനും മലമുകളിലേക്ക് വഴിവെട്ടാനും മറ്റും ആണ് വ്യാപകമായി മരങ്ങള്‍ മുറിച്ച് നീക്കുന്നത്. വനഭൂമിയിലെ മരങ്ങളാകട്ടെ മുറിച്ച് കടത്തുകയും ചെയ്യുകയാണ്. മലമുകളിലെ സ്ഥലങ്ങളിലേക്ക് വഴിയുണ്ടാക്കാനും കെട്ടിടങ്ങള്‍ പണിയാനുമായി കുന്നിടിക്കലും വളരെ വ്യാപകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."