സഊദി എയര്‍ലൈന്‍സ് ജിദ്ദയില്‍ ഇടിച്ചിറക്കി; തലനാരിഴക്ക് ഒഴിവായത് വന്‍ ദുരന്തം
റിയാദ്: സഊദി ദേശീയ വിമാന കമ്പനി സഊദിയയുടെ മദീന ധാക്ക വിമാനം ജിദ്ദയില്‍ അടിയന്തിര ലാന്റിംഗ് നടത്തി. സാങ്കേതിക തകരാര്‍ കണ്ടതിനെ തുടര്‍ന്ന് വിമാനം ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്തില്‍ ഇടിച്ചിറക്കുകയായിരുന്നു. അപകടത്തില്‍ യാത്രക്കാരെ ഞൊടിയിടയില്‍ എമര്‍ജന്‍സി വാതിലിലൂടെ രക്ഷപ്പെടുത്തി. വന്‍ ദുരന്തമാണ് ഒഴിവായത്.
മദീനയില്‍ നിന്നും ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലേക്ക് യാത്ര തിരിച്ച സഊദിയയുടെ എയര്‍ ബസ് എ 330220 ഇനത്തില്‍ പെട്ട എസ് വി 3818 ആണ് പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി 11 മണിക്ക് ജിദ്ദ വിമാനത്താവളത്തില്‍ അടിയന്തിര ലാന്റിംഗ് നടത്തിയത്. ധാക്ക യാത്രക്കിടെ പറന്നുയര്‍ന്ന് കുറച്ച് കഴിഞ്ഞപ്പോഴാണ് ഗുരുതരമായ സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജിദ്ദ വിമാനത്താവളത്തിലേക്ക് തിരിച്ചു വിടുകയായിരുന്നു.
ഇവിടെ ഏതാനും സമയം കൂടി ആകാശത്ത് കറങ്ങി ഇന്ധനം കത്തിച്ചു കളഞ്ഞ് അവസാന നിമിഷമാണ് വിമാനം പ്രത്യേക റണ്‍വേയിലൂടെ നിലത്തിറക്കിയത്. ലാന്റ് ചെയ്ത ഉടനെ തന്നെ മുന്റ ഭാഗം നിലത്ത് ഉരഞ്ഞ് തീ ഉയര്‍ന്നത് പരിഭ്രാന്തി പരത്തിയെങ്കിലും നിയന്ത്രണ വിധേയമായിരുന്നു. യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറക്കി. വിമാനത്തിന്റെ മുന്‍ഭാഗത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തുര്‍ക്കിയിലെ ഒനൂര്‍ എയറില്‍ നിന്നും പാട്ടത്തിനെടുത്ത വിമാനമാണ് എസ് വി 3818. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. 16 വര്‍ഷവും 7 മാസവും യാത്ര പഴക്കമുള്ള വിമാനമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."