കേന്ദ്രമന്ത്രിയാക്കാമെന്ന് വാഗ്ദാനം, കേന്ദ്രനയത്തില്‍ തൊട്ടില്ല!
മലപ്പുറം: കേന്ദ്രസര്‍ക്കാര്‍ നയങ്ങളിലോ ന്യൂനപക്ഷ വിഷയങ്ങളില്‍ കൈകൊണ്ട നിലപാടുകളിലോ തൊടാതെ എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍. മലപ്പുറത്ത് ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പ്രസംഗിച്ച ബി.ജെ.പിയുടേയും ഘടകകക്ഷികളുടേയും നേതാക്കളാരും മോദി സര്‍ക്കാരിനെതിരേ വരുന്ന പ്രധാന വിമര്‍ശനങ്ങള്‍ വിഷയമാക്കിയില്ല.
രണ്ടു ദിവസങ്ങളിലായി മലപ്പുറത്തു നടന്ന യു.ഡി.എഫിന്റേയും എല്‍.ഡി.എഫിന്റേയും തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ വിമര്‍ശിച്ച സര്‍ക്കാറിന്റെ ഫാസിസ്റ്റ് നയങ്ങളെ കുറിച്ചൊന്നും കണ്‍വന്‍ഷനില്‍ പ്രതികരിച്ചില്ല. അതേസമയം, ഇരു മുന്നണികളും ബി.ജെ.പിക്കെതിരേ പരസ്പര ധാരണയിലാണ് മത്സരിക്കുന്നതെന്നു നേതാക്കള്‍ വിമര്‍ശിച്ചു. ബി.ജെ.പി ജയിക്കുന്നതിലൂടെ മലപ്പുറത്തിനു പുതിയ കേന്ദ്രമന്ത്രിയെ കിട്ടുമെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത ദേശീയ സെക്രട്ടറി എച്ച്.രാജ പറഞ്ഞു.
ഇന്നലെ നടന്ന കണ്‍വന്‍ഷനില്‍ ബി.ഡി.ജെ.എസ് സംസ്ഥാന നേതാക്കളും സംബന്ധിച്ചു. ബി.ജെ.പിയെ പിന്തുണയ്‌ക്കേണ്ട കാര്യമില്ലെന്നു കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. എന്നാല്‍, പാര്‍ട്ടിയുടെ കാര്യം അദ്ദേഹമല്ല, തുഷാര്‍ വെള്ളാപ്പള്ളിയാണ് പറയേണ്ടതെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ പ്രതികരണം.
പിന്നീട് മലപ്പുറത്തു ബി.ജെ.പിയെ പിന്തുണയ്ക്കുമെന്നു തുഷാര്‍ പ്രസ്താവനയിറക്കുകയും ചെയ്തു. എന്‍.ഡി.എ സ്ഥാനാര്‍ഥിക്കായി സജീവമാകുമെന്നു ബി.ഡി.ജെ. എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു പറഞ്ഞു.
കെ. രാമചന്ദ്രന്‍ അധ്യക്ഷനായി. ഒ. രാജഗോപാല്‍ എം.എല്‍.എ, കുമ്മനം രാജശേഖരന്‍, പി.സി തോമസ്, പി.വി സാബു, സ്ഥാനാര്‍ഥി ശ്രീപ്രകാശ്, വിവിധ ഘടക കക്ഷികളുടെ സംസ്ഥാന നേതാക്കള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."