HOME
DETAILS
MAL
'ക്ഷേമനിധി അംഗത്വമുള്ള തൊഴിലാളികള്‍ക്ക് സബ്സിഡി നിരക്കില്‍ ഇന്ധനം ലഭ്യമാക്കണം'
backup
May 22 2018 | 06:05 AM
തൃക്കരിപ്പൂര്‍: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമുള്ള തൊഴിലാളികള്‍ക്ക് സബ്സിഡി നിരക്കില്‍ ഇന്ധനം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിങ് വര്‍ക്കേഴ്സ് യൂനിയന്‍ (എ.ഐ.ടി.യു.സി) തൃക്കരിപ്പൂര്‍ ഡിവിഷന് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. ഇരുട്ടടി പോലെ ഉണ്ടായ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനവിന് പുറമേ ദിനംപ്രതിയുള്ള ഇന്ധനവില വര്‍ധനവില്‍ ദുരിതത്തിലായ മോട്ടോര്‍ വ്യവസായ മേഖലയെ സംരക്ഷിക്കുന്നതിന് ചാര്‍ജ് വര്‍ധനവ് അനിവാര്യമായിരിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ എം.പി ബിജീഷ് അധ്യക്ഷനായി. കെ. അബ്ദുല്‍ ഖാദര്‍, എം. വിജയന്, കെ. നാരായണന്, എം.വി ഇസ്മായില്‍, എന്‍.കെ.പി അബ്ദുല്‍ ഹക്കിം, എന്‍. മുത്തലീബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."