HOME
DETAILS
MAL
ടൗണ്‍ സ്ക്വയര്‍ പാര്‍ലമെന്റായി: പ്രതിപക്ഷം ഇറങ്ങിപ്പോയി
backup
March 22 2017 | 23:03 PM
കണ്ണൂര്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമണത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റില്‍ നിന്ന് ഇറങ്ങിപോയി. ടൗണ്‍ സ്ക്വയറില്‍ സംഘടിപ്പിച്ച വനിതാ പാര്‍ലമെന്റിലാണ് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണത്തിനും വര്‍ഗീയതക്കുമെതിരായ നടപടി വേണമെന്ന് ഭരണ പ്രതിപക്ഷ ഭേദമന്യേ അംഗങ്ങള്‍ ആവശ്യപ്പെട്ടത്. അസഹിഷ്ണതക്കെതിരെ പ്രതിരോധം ഉയര്‍ത്താനുള്ള ആഹ്വാനവുമായാണ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വനിതാ പാര്‍ലമെന്റ് സമാപിച്ചത്. പാര്‍ലമെന്റ് അംഗങ്ങളുടെ തിരുവാതിരയോട് കൂടിയാണ് സമാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."