കോര്‍പറേഷന്‍ ബജറ്റ്: നഗര വികസനത്തിനും സ്ത്രീപക്ഷത്തിനും ഊന്നല്‍
കണ്ണൂര്‍: നഗരവികസനത്തിനും സ്ത്രീപക്ഷത്തിനും ഊന്നല്‍ നല്‍കി കണ്ണൂര്‍ കോര്‍പറേഷന്‍ ബജറ്റ്. 2016-17 വര്‍ഷത്തെ അപേക്ഷിച്ച് നീക്കിയിരിപ്പ് തുകയില്‍ 12 കോടിയുടെ വര്‍ധനവോടെയാണ് ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് ബജറ്റ് അവതരിപ്പിച്ചത്. 523.33 കോടി രൂപ വരവും 496.23 കോടി ചെലവും 27.1 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ ബജറ്റും അവതരിപ്പിച്ചു. 251.67 കോടി രൂപ വരവും 217.84 കോടി രൂപ ചെലവും 33.83 കോടി നീക്കിയിരിപ്പുമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ ബജറ്റിലുള്ളത്. മിലിന്യ നിര്‍മാര്‍ജനത്തിനു പുറമേ സോണലുകളുടെ വികസനത്തിനുള്ള പദ്ധതികളും ഉള്‍പ്പെടുത്തിയ ബജറ്റില്‍ മാലിന്യത്തില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനവും വരുമാനമില്ലാത്ത വീട്ടമ്മമാര്‍ക്ക് പ്രതിമാസം 500 രൂപ നല്‍കുന്ന പദ്ധതിയും ബജറ്റിലെ പുതുമയാണ്.
നഗരവികസനം
ഓട്ടോറിക്ഷക്കും ഓട്ടോ ടാക്‌സിക്കും പ്രത്യേക പാര്‍ക്കിങ്
നഗരത്തിലെ ഏറെക്കാലത്തെ ആവശ്യമായ ഓട്ടോറിക്ഷക്കും ഓട്ടോ ടാക്‌സികള്‍ക്കും പ്രത്യേക പാര്‍ക്കിങ് നിര്‍മിക്കാന്‍ ബജറ്റില്‍ തുക നീക്കിവച്ചു. പ്രത്യേക സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ അഞ്ചുലക്ഷം രൂപയും ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്കിങ് സംവിധാനത്തിനു 20 ലക്ഷം രൂപയുമാണ് വകയിരുത്തിയത്. സാധാരണ ഓട്ടോ സ്റ്റാന്‍ഡില്‍ പുത്തന്‍ ടാക്‌സികളെ പ്രവേശിപ്പിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് ബജറ്റില്‍ പ്രത്യേക സ്ഥലം കണ്ടെത്തി പാര്‍ക്കിങ് ഒരുക്കാന്‍ പദ്ധതി തയ്യാറാക്കുന്നത്.
മേയര്‍ക്ക് ഔദ്യോഗിക വസതി
കോര്‍പറേഷന്‍ മേയര്‍ക്കായി മേയര്‍ഭവന്‍ എന്ന പേരില്‍ ഔദ്യോഗിക വസതി നി
ര്‍മിക്കും. ഇതാനായി ബജറ്റില്‍ 50 ലക്ഷം രൂപ വകയിരുത്തി.
കോര്‍പറേഷനില്‍ കുടുംബശ്രീ ഹോട്ടല്‍
കോര്‍പറേഷന്‍ കോംപൗണ്ടില്‍ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതി
നും ഇതിന്റെ ഭാഗമായി ഫോട്ടോസ്റ്റാന്‍ഡ്, ഇന്റര്‍നെറ്റ് സൗകര്യവും ഒരുക്കാനും കുടുംബശ്രീയെ ചുമതലപ്പെടുത്തും. ഇതിനായി ആദ്യഘട്ടമെന്ന നിലയില്‍ അഞ്ചു ലക്ഷം രൂപ വകയിരുത്തി. നേരത്തെയുണ്ടായിരുന്ന ടൗണ്‍ഹാള്‍ വ്യൂ എന്ന പേരിലുള്ള ഹോട്ടലിന്റെ മാതൃകയിലാവും പദ്ധതി കൊണ്ടുവരിക.
ഭീമന്‍ ഫ്‌ളൈ ഓവര്‍
ജവഹര്‍ സ്റ്റേഡിയം പ്രസ് ക്ലബ്ബ് മുതല്‍ മുനീശ്വരന്‍ കോവില്‍ ജങ്ഷനില്‍ നിന്ന് പ്ലാസ ജങ്ഷനിലേ
ക്കും പയ്യാമ്പലത്തും എത്തുന്ന ഫ്‌ളൈഓവര്‍
ബ്രിഡ്ജ് നിര്‍മിക്കാന്‍ രണ്ട് കോടി വകയിരുത്തി. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതി
നുള്ള പ്രധാന പദ്ധതിയാണിത്.
മാലിന്യത്തില്‍ നിന്ന് വൈദ്യുതി
മാലിന്യങ്ങളില്‍ നിന്ന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്രോതസ്സായി മാറ്റുന്ന സംരംഭത്തിന് രണ്ട് കോടി. സാങ്കേതിക വിദഗ്ദരുടെയും കെ.എസ്. ഇ.ബിയുടെയും മറ്റ് സ്ഥാപനങ്ങളുടെയും സഹായം തേടിയായിരിക്കും സംരംഭം നടപ്പിലാക്കുക. കോര്‍പറേഷന്‍ പരിധിയില്‍ വരുന്ന പുഴാതി സോണില്‍ മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിച്ച് അവ ഉപയോഗിച്ച് തെരുവ് വിളക്കുകള്‍ കത്തിച്ചതിന്റെ മാതൃകയിലാണ് പദ്ധതി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വഴിവിളക്കിനായി സൂര്യജ്യോതി
കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ മുഴുവന്‍ വഴിവിളക്കുകളും തകരാര്‍ പരിഹരിക്കാന്‍ 25 ലക്ഷം രൂപ വകയിരുത്തും. ഫ്യൂസായ ബള്‍ബുകള്‍ മാറ്റിയിടുന്നതിനും പുതിയ ബള്‍ബ് സ്ഥാപിക്കാ
നും ജനകീയ പങ്കാളിത്തതോടെ നടപ്പാക്കുന്ന പദ്ധതിയാണ്
സൂര്യജ്യോതി.
തെരുവു കച്ചവടക്കാരെ പുനരധിവസിപ്പിക്കും
തെരുവു കച്ചവടക്കാരെ പുനരധിവസിപ്പിക്കാന്‍ 25 ലക്ഷം രൂപ വകയിരുത്തും. ആറാട്ട് റോഡിലുള്ള മത്സ്യ വിപണനകേന്ദ്രം സെന്‍ട്രല്‍ മാര്‍ക്കറ്റ് കെട്ടിടത്തിലേക്ക് മാറ്റുമ്പോള്‍ പ്രസ്തുത സ്ഥലത്ത് തെരുവു കച്ചവടക്കാരെ പുനരധിവസിപ്പിക്കാനാണ് പദ്ധതി.
കോര്‍പറേഷനില്‍ കുടുംബശ്രീ ഹോട്ടല്‍
കോര്‍പറേഷന്‍ കോംപൗണ്ടില്‍ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതി
നും ഇതിന്റെ ഭാഗമായി ഫോട്ടോസ്റ്റാന്‍ഡ്, ഇന്റര്‍നെറ്റ് സൗകര്യവും ഒരുക്കാനും കുടുംബശ്രീയെ ചുമതലപ്പെടുത്തും. ഇതിനായി ആദ്യഘട്ടമെന്ന നിലയില്‍ അഞ്ചു ലക്ഷം രൂപ വകയിരുത്തി. നേരത്തെയുണ്ടായിരുന്ന ടൗണ്‍ഹാള്‍ വ്യൂ എന്ന പേരിലുള്ള ഹോട്ടലിന്റെ മാതൃകയിലാവും പദ്ധതി കൊണ്ടുവരിക.
സ്ത്രീപക്ഷം:വനിതാവാസ്
സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി വിവിധ ആവശ്യങ്ങള്‍ക്കായി കണ്ണൂരില്‍ എത്തിച്ചേരുന്ന സ്ത്രീകള്‍ക്ക് രാത്രികാലങ്ങളില്‍ സുരക്ഷിതമായി താമസിക്കുന്നതിന് വനിത ഷോര്‍ട്ട് സ്റ്റേ ഹോം വനിതാവാസ് നിര്‍മിക്കുന്നതിനു 75 ലക്ഷം രൂപ വകയിരുത്തി.
ഷീ വിശ്രമ്
വനിതകള്‍ക്കു മാത്രമായി വിശ്രമിക്കുന്നതിനും അമ്മമാര്‍ക്ക് കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിനും ശുചിമുറിയോടുകൂടി ഷീ വിശ്രമ് എന്ന പേരില്‍ വിശ്രമകേന്ദ്രം നിര്‍മിക്കും. ഇതിനായി 15 ലക്ഷം വകയിരുത്തി.
കോണ്‍ഫിഡന്റ് വിമണ്‍
പെണ്‍കുട്ടികള്‍ക്ക് പൊതുസ്ഥലങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫിസുകള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ സുരക്ഷയ്ക്കും പ്രതിരോധത്തിനും കരാട്ടെ, കളരി, ജൂഡോ എന്നിവ പരിശീലിപ്പിക്കുന്ന കോണ്‍ഫിഡന്റ് വിമണ്‍ പദ്ധതിക്കായി 10 ലക്ഷം രൂപ വകയിരുത്തി.
വീട്ടമ്മമാര്‍ക്ക് പ്രതിമാസം 500 രൂപ
കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഒരു രൂപ പോലും വരുമാനമില്ലാതെ വീടിനെ നയിക്കുന്ന വീട്ടമ്മാര്‍ക്ക് പ്രതിമാസം 500 രൂപ നല്‍കാന്‍ പദ്ധതി. കുടുംബനീതി എന്നപേരിലാണ് പദ്ധതി നടപ്പാക്കുക. സര്‍ക്കാരിന്റെ അനുമതിക്കു വിധേയമായി നടപ്പിലാക്കുന്ന പദ്ധതിയുടെ വിഭവസമാഹരണം വിവിധ സെസ്സിലൂടെയായിരിക്കും. പ്രാരംഭമെന്ന നിലയില്‍ രണ്ടു കോടി നീക്കിവെക്കും.
ബസ്സ്റ്റാന്‍ഡ് കം ഷോപ്പിങ്‌കോംപ്ലക്‌സ്
താഴെചൊവ്വയില്‍ ബസ് സ്റ്റാന്റ് കം ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കുന്നതിന് ഒരു കോടി രൂപ വകയിരുത്തി. ഗതാഗത കുരുക്ക് ഒഴുവാക്കുന്നതിനും കോര്‍പറേഷന് അധിക വരുമാനമുണ്ടാക്കുന്ന വിധത്തിലാവും ബസ്സ്റ്റാന്റ് കം ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കുക.
റോഡ് നന്നാക്കാന്‍ മെഷിന്‍
നഗരത്തില്‍ പൈപ്പിടല്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികളെത്തുടര്‍ന്ന് തകരുന്ന റോഡുകള്‍ വേഗത്തില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനായി ഒരു കോടി ചെലവില്‍ ആധുനിക മെഷിന്‍ വാങ്ങും.
പഴയ സ്റ്റാന്‍ഡിന് 50 കോടി
കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ നിലവിലെ കെട്ടിടം പൊളിച്ച് ആധുനിക രീതിയിലുള്ള ഷോപ്പിങ് മാള്‍ നിര്‍മിക്കാന്‍ 50കോടി രൂപയുടെ പദ്ധതി തയ്യാറാക്കും. ഷോപ്പിങ് സെന്ററിനു പുറമേ കണ്‍വന്‍ഷന്‍ സെന്ററുകള്‍, പാര്‍ക്കിങ് തുടങ്ങിയവയ്ക്കും പ്രാധാന്യം നല്‍കിയാവും പുതിയ കെട്ടിടം പണിയുക.
സോണലില്‍ പാലങ്ങള്‍
എടക്കാട് സോണലില്‍പ്പെട്ട നടാല്‍-കുറ്റിക്കകംപാലം നിര്‍മിക്കുന്നതിന് 10 ലക്ഷം നീക്കിവെക്കും. പയ്യാമ്പലം-പഞ്ഞിക്കയില്‍ പാലം നിര്‍മിക്കുന്നതിനും 10 ലക്ഷം വകയിരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."