ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കണം: ഇ.പി ജയരാജന്‍
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം തുറന്നിടുന്ന വികസന സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ അടിസ്ഥാന വികസനം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ശരിയായ രീതിയിലുള്ള തയാറെടുപ്പുകള്‍ നടത്തണമെന്ന് ഇ.പി ജയരാജന്‍ എം.എല്‍.എ. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് സംഘടിപ്പിച്ച കണ്ണൂര്‍ വിമാനത്താവളം വികസന സാധ്യതയുടെ ആകാശം എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഭ്യന്തരവിദേശ യാത്രക്കാരുള്‍പ്പെടെ 40 ലക്ഷം യാത്രക്കാരെയാണ് ഒരു വര്‍ഷം മട്ടന്നൂര്‍ വിമാനത്താവളത്തില്‍ പ്രതീക്ഷിക്കുന്നത്. വിമാനത്താവളം യാഥാര്‍ഥ്യമാവുന്നതോടെ വിനോദസഞ്ചാരം, കാര്‍ഷികം, കൈത്തറി, ആയുര്‍വേദം, ഐ.ടി, വ്യവസായം തുടങ്ങിയ മേഖലകളില്‍ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. വിദേശ വിനോദസഞ്ചാരികളെയടക്കം ആകര്‍ഷിക്കുന്ന രീതിയില്‍ നമ്മുടെ ടൂറിസം മേഖല വികസിക്കേണ്ടതുണ്ട്. ടൂറിസം വികസനത്തിന് അനുകൂലമായ സവിശേഷതകള്‍ ജില്ലയ്ക്കുണ്ടെന്നും അത്തരം കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ.ടി അബ്ദുല്‍ മജീദ്, മട്ടന്നൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ അനിത വേണു, ദിശ ചെയര്‍മാന്‍ സി. ജയചന്ദ്രന്‍, കെ.പി ജയബാലന്‍, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. രാജന്‍, കെ.കെ.ആര്‍ വെങ്ങര, കെ ജയരാജന്‍, എ.വി അജയകുമാര്‍, ഒ. ജയരാജന്‍, സി.പി ബീന, മഹേഷ്ചന്ദ്ര ബാലിഗ, കെ.വി ജിതേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."