കണ്ണൂര്‍ സര്‍വകലാശാല: മാങ്ങാട്ടുപറമ്പ് കാംപസ് വികസനത്തിന് ഭൂമി വാങ്ങും
കണ്ണൂര്‍: സര്‍വകലാശാലയില്‍ 207.24 കോടിയുടെ വികസന പ്രവര്‍ത്തനത്തിന് സിന്‍ഡിക്കേറ്റ് അംഗീകാരം. ഇന്നലെ ചേര്‍ന്ന് സിന്‍ഡിക്കേറ്റ് യോഗമാണ് കിഫ്ബി മുഖേന അനുവദിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. ഇതിനു പുറമേ സര്‍വകലാശാല ഭരണവിഭാഗം കെട്ടിടത്തിനും വിദ്യാര്‍ഥിക്ഷേമ വിഭാഗം കെട്ടിടത്തിനും രണ്ട് നിലകള്‍ കൂടി നിര്‍മിക്കുന്നതിന് ധാരണയായി. മാങ്ങാട്ടുപറമ്പ് കാംപസില്‍ കായിക വികസന പ്രവൃത്തികള്‍ക്കായി കേരള ക്ലേസ് ആന്റ് സിറാമിക് ലിമിറ്റഡില്‍നിന്ന് ഒന്നര ഏക്കര്‍ സ്ഥലം വിലക്ക് വാങ്ങുന്നതിനും യോഗം അംഗീകാരം നല്‍കി.
സര്‍വകലാശാലയില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുള്ളവര്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനു കാലതാമസം വരുത്തുന്നതിനുള്ള പിഴ കഴിഞ്ഞ വര്‍ഷം പ്രവേശനം നേടിയവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്ന പിഴ സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ ഭാഗമായി പത്ത് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചു. സര്‍വകലാശാലകളിലും കോളജുകളിലും യു.ജി.സി നിര്‍ദേശ പ്രകാരം ആന്റി റാഗിങ് സെല്ലുകള്‍ രൂപീകരിക്കും. മധ്യവേനലവധി പുനഃക്രമീരിക്കുന്നതിന് സര്‍ക്കാറിന്റെ നിര്‍ദേശം അംഗീകരിക്കും. ഇത് സംബന്ധിച്ച് വിദ്യാര്‍ഥി സംഘടനകളുടെ അഭിപ്രായം സര്‍ക്കാറിനെ അറിയിക്കും.
തുല്യതാ പത്രം നല്‍കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുന്നതിന് മാര്‍ഗ നിര്‍ദേശങ്ങള്‍ തയാറാക്കുന്നതിന് മൂന്ന് ഡീന്‍ ഉള്‍പ്പെടുന്ന ഉപസമിതിക്കും യോഗം രൂപം നല്‍കി. പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തിനുള്ള ഫെലോഷിപ്പുകള്‍ അനുവദിക്കുന്നതിന് ചട്ടങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."