HOME
DETAILS
MAL
ബിരിയാണിയില്‍ മായം ചേര്‍ത്ത കേസ്: പ്രതിയെ വെറുതെ വിട്ടു
backup
March 22 2017 | 23:03 PM
വടകര: ബിരിയാണിയില്‍ നിരോധിത രാസവസ്തു ടര്ട്ടാസിന് ചേര്‍ത്തുവെന്ന കേസില്‍ പ്രതിയെ കുറ്റക്കാരനല്ലെന്നു കണ്ടെത്തി കോടതി വെറുതെവിട്ടു. നാദാപുരം റോഡ് സ്വദേശി അന്ഷീറിനെയാണ് വടകര ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എം.ടി ജലജാ റാണി വെറുതെ വിട്ടത്. വടകര ഫുഡ് ഇന്‍സ്പെക്ടറും സംഘവും നാദാപുരം റോഡിലെ ഫാസ്റ്റ് ഫുഡ് ഷോപ്പില്‍ നിന്നു മായം ചേര്‍ത്ത ബിരിയാണി പിടിച്ചെടുക്കുകയായിരുന്നു. പ്രതിക്കെതിരേയുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു വിധിയില്‍ പറയുന്നു. പ്രതിക്കു വേണ്ടി അഡ്വ. പി.പി സുനില്‍ കുമാര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."