HOME
DETAILS
MAL
ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകം: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി
backup
May 22 2018 | 07:05 AM
കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകത്തില്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില നല്കിയ ഹരജിയിലാണ് നടപടി. ഹരജി ജൂണ്‍ 5ന് പരിഗണിക്കാന്‍ മാറ്റി. അതേസമയം, കേസില്‍ കക്ഷി ചേര്‍ക്കണമെന്ന ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
കോടതി രാഷ്ട്രീയ കളിക്കുള്ള വേദിയാക്കരുതെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്കി.
കേസില്‍ പ്രധാന പ്രതികള്‍ ഇപ്പോഴും പുറത്തു തന്നെയാണെന്ന് അഖിലയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു.എന്നാല്‍ അന്വേഷണം നല്ലരീതിയില്‍ പുരോഗമിക്കുകയാണെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
പൊലിസിന്റെ മര്‍ദ്ദനം മൂലം ശ്രീജിത്ത് മരിച്ച കേസ് പൊലിസ് തന്നെ അന്വേഷിച്ചാല്‍ നീതി ലഭിക്കില്ലെന്നാരോപിച്ചാണ് അഖില ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."