HOME
DETAILS

നിപാ വൈറസ്: വ്യാജ പ്രചരണക്കാര്‍ക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം, കര്‍ശന നടപടിയെന്ന് മന്ത്രി

  
backup
May 22 2018 | 15:05 PM

54645654621321-2

തിരുവനന്തപുരം: നിപാ വൈറസുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കും. ഇതുസംബന്ധിച്ച് സൈബര്‍ പൊലിസിന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. നവമാധ്യമങ്ങള്‍ വഴി വ്യാജപ്രചരണങ്ങള്‍ ഷെയര്‍ ചെയ്താലും കേസെടുക്കും.

നിപാ വൈറസുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചിലര്‍ അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചിലരുടെ പ്രകൃതി ചികിത്സ സംബന്ധിച്ചും പരാതി കിട്ടിയിട്ടുണ്ട്. ആരും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്. സര്‍ക്കാര്‍ ഒന്നും മറച്ചുവയ്ക്കാതെ എല്ലാകാര്യങ്ങളും തുറന്നുപറയുന്നുണ്ട്. അസത്യപ്രചാരണത്തിന്റെ ഉറവിടം സൈബര്‍സെല്‍ പരിശോധിക്കും.

നിപ വൈറസിന് മരുന്ന് കണ്ടുപിടിച്ചെന്നു പറഞ്ഞ് ചിലരെല്ലാം ഫോണ്‍ ചെയ്യുന്നുണ്ട്. സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു. ഇപ്പോഴത്തെ വിദഗ്ധസംഘവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫറോക്ക് റെയില്‍വേ സ്‌റ്റേഷനിലെത്തിയ ട്രെയിനിൽ യുവാവിന്‍റെ മൃതദേഹം; അതിഥി തൊഴിലാളിയെന്ന് സംശയം

Kerala
  •  a month ago
No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 7ന്  

Kuwait
  •  a month ago
No Image

ഒമാൻ ; സ്തനാർബുദ മാസാചരണം

oman
  •  a month ago
No Image

ടാക്‌സി നിരക്കുകള്‍ നിയന്ത്രിക്കാന്‍ ഒരുങ്ങി സഊദി ഗതാഗത മന്ത്രാലയം

Saudi-arabia
  •  a month ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തില്‍ ഡിസംബര്‍ 1 ന് പൊതു അവധി

Kuwait
  •  a month ago
No Image

ദുബൈയ്ക്കും അബൂദബിക്കും ഇടയില്‍ ഷെയര്‍ ടാക്‌സി സേവനം അവതരിപ്പിച്ച് ദുബൈ ആര്‍ടിഎ

uae
  •  a month ago
No Image

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ

National
  •  a month ago
No Image

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാലും കേരളത്തില്‍ കെ റെയില്‍ പദ്ധതി നടപ്പാകില്ല; വിഡി സതീശന്‍

Kerala
  •  a month ago
No Image

മുനമ്പം; കാസ ക്രിസ്ത്യന്‍ ജനവിഭാഗങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; എംവി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസ്; ശിക്ഷവിധി നവംബര്‍ 7ന്

Kerala
  •  a month ago