HOME
DETAILS

ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ നിയമന കേസ്: ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു

  
backup
May 22 2018 | 18:05 PM

%e0%b4%90-%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%a1%e0%b4%af%e0%b4%b1%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-2

തിരുവനന്തപുരം: ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ നിയമന കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് വിജിലന്‍സ് പ്രത്യേക കോടതി അംഗീകരിച്ചു. ഹരജിയിലെ ആരോപണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഐ.എച്ച്.ആര്‍.ഡി നിയമനത്തില്‍ വിദ്യാഭ്യാസ യോഗ്യതകള്‍ പാലിച്ചിച്ചുണ്ടെന്നുമുള്ള റിപ്പോര്‍ട്ടാണ് അംഗീകരിച്ചത്. റിപ്പോര്‍ട്ട് തള്ളണമെന്ന ഹരജിക്കാരുടെ ആവശ്യം നിരസിച്ചു. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി അജിത്കുമാറിന്റേതാണ് ഉത്തരവ്.
2016 മാര്‍ച്ച് അഞ്ചിനാണ് അനധികൃത നിയമനം നടന്നത്. അന്നത്തെ ധനകാര്യ അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം എബ്രഹാം ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീ.ചീഫ് സെക്രട്ടറിയായിരിക്കെ നിശ്ചിത യോഗ്യത ഇല്ലാത്ത ആളെ ഐ.എച്ച്.ആര്‍.ഡിയുടെ ഡയറക്ടറായി നിയമിച്ചു എന്നായിരുന്നു ആരോപണം.
കേസ് അന്വേഷിച്ച വിജിലന്‍സ് ഡോ.കെ.എം എബ്രഹാം ഉള്‍പ്പെടെ ആറു പേര്‍ക്കാണ് ക്ലീന്‍ ചിറ്റ് നല്‍കിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ബി.ശ്രീനിവാസന്‍, സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബംഗളൂരുവിലെ പ്രൊഫസര്‍ ഡോ.ഇ.ജെ.ജെമീസ് ,സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.സുരേഷ് ദാസ്, മദ്രാസിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി പ്രൊഫസര്‍ ഡോ. പി.ബി.സുനില്‍കുമാര്‍, ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ ഡോ.സുരേഷ് കുമാര്‍ എന്നിവരായിരുന്നു എതിര്‍കക്ഷികള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  a day ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  a day ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  a day ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  a day ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  a day ago