സഊദിയില്‍ ബോട്ട് അപകടത്തില്‍ മരിച്ച തമിഴ്നാട്ടുകാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
റിയാദ്: സഊദിയില്‍ നിന്നും മീന്‍പിടുത്തത്തിനു പോയ ബോട്ട് അപകടത്തില്‍പെട്ട് മൂന്ന് തമിഴ്നാട് സ്വദേശികള്‍ മരിച്ചു. ഇതില്‍ രണ്ടാളുടെ മൃതദേഹം കണ്ടെത്തിയെങ്കിലും മൂന്നാമനായി തിരച്ചില്‍ തുടരുകയാണ്. മാര്‍ച്ച് 17നാണ് ഇവര്‍ കടലിലേക്ക് മീന്‍ പിടുത്തത്തിനായി തിരിച്ചത്. കന്യാകുമാരി സ്വദേശികളായ പി നേവില്‍, ജെ ജോര്‍ജ്, വി ജോസഫ് എന്നിവരാണ് അപകടത്തില്‍പെട്ടത്.
തീരദേശസേന നടത്തിയ തിരച്ചിലില്‍ ജോര്‍ജ്, ജോസഫ് എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെങ്കിലും നേവിലിന്റെ മൃതദേഹം കണ്ടെത്തിയിട്ടില്ല. ഇയാളുടെ മൃതദേഹം കണ്ടൈടുക്കുന്നതിന് എംബസിയോട് സഹായം അഭ്യര്‍ത്ഥിച്ച് തമിഴ്നാാട് മുഖ്യമന്ത്രി കെ പളനി സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിട്ടുണ്ട്.
സഊദിയിലെ എംബസിയുമായി ബന്ധപ്പെട്ട് കണ്ടു കിട്ടാനുള്ള മൃതദേഹം കണ്ടെത്താന്‍ അടിയന്തിര നടപടികള്‍ കൈകാള്ളാന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. മൃതദേഹങ്ങള്‍ തിരെച്ചത്തിക്കാന് നടപടികള്‍ കൈകൊള്ളാനും എംബസി മുന്‍കയ്യെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."