HOME
DETAILS
MAL
ബ്രിട്ടന്‍ ഭീകരാക്രമണം: വെളിച്ചമണച്ച് ഈഫല്‍ ടവര്‍
backup
March 23 2017 | 04:03 AM
പാരിസ്: ബ്രിട്ടനിലെ ഭീകരാക്രമണത്തില്‍ കൊലപ്പെട്ടവര്‍ക്ക് ആദരം പ്രകടിപ്പിച്ച് ഈഫല്‍ ടവര്‍ വെളിച്ചമണച്ചു. ഇംഗ്ലണ്ടിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച പാരിസ് മേയര്‍ ഇരു രാജ്യങ്ങളും തമ്മില്‍ അഗാധമായ സൗഹൃദമാണുള്ളതെന്ന് വ്യക്തമാക്കി. ദീര്‍ഘനാളായുള്ള സൗഹൃദം ഇനിയും ദൃഢമായി തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഈഫല്‍ ടവറില്‍ വെളിച്ചമണക്കുന്നത് ആദ്യ സംഭവമല്ല, മുമ്പും ലോകത്താകമാനം നടക്കുന്ന ആക്രമ സംഭവങ്ങളിലെ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഈയടുത്ത് ഈഫല്‍ ടവറിലെ വെളിച്ചമണച്ചിരുന്നു.
ബ്രിട്ടനില്‍ നടന്ന ഭീകരാക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപെടുകയും 20ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."